കോട്ടയം: സി.പി.എം നേതൃത്വത്തിലുള്ള ജൈവപച്ചക്കറി കൃഷിയുടെ ഭാഗമായി വിളയിച്ചെടുത്ത പച്ചക്കറികളുമായി മുപ്പതോളം സ്റ്റാളുകള്‍ വ്യാഴാഴ്ച മുതല്‍ കോട്ടയം ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിക്കും. സഹകരണ ബാങ്കുകളുടെയും സിപി.എമ്മിന്‍െറ വിവിധ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ആനിക്കാട് റീജനല്‍ ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്കില്‍ വൈകുന്നേരം മൂന്നിന് സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍ നിര്‍വഹിക്കും. ബാങ്ക് പ്രസിഡന്‍റ് ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. സി.പി.എം സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം മൂന്നുമാസങ്ങള്‍ക്ക് മുമ്പ് ജില്ലയിലെ വിവിധയിടങ്ങളില്‍ പ്രവര്‍ത്തകരും കുടുംബങ്ങളും ആരംഭിച്ച പച്ചക്കറി കൃഷിയിലൂടെ ഉല്‍പാദിപ്പിച്ച വിഷരഹിത പച്ചക്കറികളാണ് ഓണത്തിന് ന്യായവിലക്ക് ജനങ്ങളില്‍ എത്തിക്കുന്നത്. സി.പി.എം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പലയിടങ്ങളിലും തരിശുഭൂമി കൃഷിക്ക് ഉപയുക്തമാക്കി ജൈവപച്ചക്കൃഷിക്ക് തുടക്കമിട്ടിരുന്നു. ഇതിനു പുറമെ വീട്ടുമുറ്റങ്ങളും ടെറസുമെല്ലാം പച്ചക്കറികൃഷിക്കായി വിനിയോഗിച്ചവരുമുണ്ട്.