സിപിഎമ്മിന്റെ അക്രമങ്ങളുടെ പട്ടികയുമായി ബിജെപി കേന്ദ്രത്തിലേയ്ക്ക്; തകർന്നത് ബിജെപിക്കാരുടെ ആയിരം വീടുകൾ: ലക്ഷ്യം സംസ്ഥാനത്തിനു മേൽ നിയന്ത്രണം

ക്രൈം ഡെസ്‌ക്

തിരുവനനന്തപുരം: സിപിഎം അധികാരത്തിൽ എത്തിയ ശേഷം കേരളത്തിൽ നടന്ന സിപിഎം അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും പട്ടികയുമായി ആർഎസ്എസും – ബിജെപിയും രംഗത്ത്. സിപിഎം ആക്രമണത്തിൽ തകർന്ന വീടുകളുടെയും പരുക്കേറ്റവരുടെയും പട്ടികയാണ് ഇപ്പോൾ ബിജെപി നേതൃത്വം പ്രധാനമന്ത്രിക്കു നൽകിയിരിക്കുന്നത്. ഈ പട്ടിക രാഷ്ട്രപതിക്കു കൈമാറി കേരളത്തിലെ സാഹചര്യത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യമാണെന്നു ബോധ്യപ്പെടുത്തുകയാണ് ഇപ്പോൾ ബിജെപി ലക്ഷ്യമിടുന്നത്.
കേരളത്തിൽ ബിജെപി – ആർഎസ്എസ് പ്രവർത്തകരുടെ ആയിരത്തോളം വീടുകൾ സിപിഎം ആക്രമണത്തിൽ തകർന്നിട്ടുണ്ടെന്നാണ് ഇപ്പോൾ ബിജെപി സംസ്ഥാന നേതൃത്വം തയ്യാറാക്കിയിരിക്കുന്ന റിപ്പോർട്ട്. കണ്ണൂരിൽ മാത്രം അൻപതിലേറെ പ്രവർത്തകർ ഗുരുതരമായ പരുക്കേറ്റ് ആശുപത്രികളിൽ കിടക്കുന്നുണ്ടെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം തയ്യാറാക്കിയ റിപ്പോർട്ടിൽ പരാമർശിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ സിപിഎമ്മിനും, സംസ്ഥാന ഭരണത്തിനും മേൽ കർശന കേന്ദ്ര നിയന്ത്രണങ്ങളുണ്ടാവണമെന്ന ആവശ്യമാണ് സംസ്ഥാന നേതൃത്വം ഇപ്പോൾ കേന്ദ്ര സർക്കാരിനു മുന്നിൽ വയ്ക്കുന്നത്. നിലവിലെ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിനെതിരെ ആദ്യഘട്ടത്തിൽ തന്നെ രാഷ്ട്രപതിഭരണത്തിനു ശുപാർശ ചെയ്യാൻ സാധിക്കില്ല. വ്യക്തമായ ഭൂരിപക്ഷമുള്ള സർക്കാരിനെ അട്ടിമറിക്കാൻ ഈ സാഹചര്യത്തിൽ സാധിക്കില്ലെന്നു തിരിച്ചറിഞ്ഞാണ് ബെജെപി സംസ്ഥാന നേതൃത്വം ഇപ്പോൾ സംസ്ഥാനത്തെ ക്രമസമാധാനം തകരാറിലാണെന്നു കേന്ദ്രത്തിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നം രൂക്ഷമാണെങ്കിൽ കേന്ദ്രത്തിനു ഇടപെടാം എന്നതാണ് ഇപ്പോൾ ബിജെപി സംസ്ഥാന നേതൃത്വം നൽകുന്ന സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top