
പൊളിറ്റിക്കൽ ഡെസ്ക്
കൊച്ചി: കോൺഗ്രസ് മുക്ത ഭാരതം എന്ന ബിജെപി ലക്ഷ്യം നടപ്പാക്കാൻ കേരളത്തിൽ സിപിഎമ്മും ബിജെപിയും കൈകോർക്കുന്നു. പരസ്പരം സഹകരിച്ച് കേരളത്തിൽ നിന്നു കോൺഗ്രസിനെ തുടച്ചു നീക്കുകയാണ് ഇരുപാർട്ടികളുടെയും ലക്ഷ്യം. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കുന്നതിനു പകരം നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനെ സഹായിക്കാനാണ് ധാരണ. നിലവിലെ സാഹചര്യത്തിൽ കോൺഗ്രസിന്റെ തകർച്ച പൂർണമാക്കുകയാണ് ലക്ഷ്യം.
സംസ്ഥാനത്ത് പരസ്പരം ഏറ്റുമുട്ടുമ്പോഴും രണ്ടു പാർട്ടികളുടെയും നേതാക്കൾ തമ്മിലുള്ള ധാരസജീവമാക്കുന്നതിനാണ് പദ്ധതി. എസ്.എൻ.ഡി.പി നേതൃത്വം നൽകുന്ന ബിഡിജെഎസ് തന്നെയാണ് ഇതിനായി ഇടനില നിൽക്കുന്നത്. നിലവിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് മുന്നണി ഏതാണ്ട് ശിഥിലമായ അവസ്ഥയിലാണ്. മുസ്ലീം ലീഗും കോൺഗ്രസും മാത്രമാണ് മുന്നണിയിലെ കരുത്തുള്ള കക്ഷികൾ. ഈ സാഹതര്യത്തിൽ പൂർണമായും തകർന്ന പാർട്ടിക്കു കനത്ത തിരിച്ചടിയാവും ബിജെപി സിപിഎം ബാന്ധവം. കേരളത്തിൽ മാത്രമാണ് കോൺഗ്രസിനു കരുത്ത് അവശേഷിക്കുന്നത്. കോൺഗ്രസ് ദേശീയ നേതൃത്വം ഏറെ പ്രതീക്ഷ വയ്ക്കുന്നതും ഈ സംസ്ഥാനത്തെ തന്നെയാണ്.