തിരുവനന്തപുരം: കണ്ണൂരിലെ ബിജെപി കോട്ടകളില്‍ നിന്നു സിപിഎമ്മിലേയ്ക്ക് തുടങ്ങിയ ഒഴുക്ക് ഇനിയും തുടരുമെന്നുതന്നെയാണ് പി പത്മകുമാറിന്റെ രാജിയും സിപിഎം പ്രവേശനവും വ്യക്തമാക്കുന്നത്. കേരളത്തില്‍ നാലു പതിറ്റാണ്ടുകാലം ആര്‍എസ്എസിനുവേണ്ടി പ്രയത്‌നിച്ച ഏറ്റവുമൊടുവില്‍ ഒ രാജഗോപാലിന്റെ വിജയത്തിനായി ചുക്കാന്‍ പിടിച്ച നേതാവാണ് പത്മകുമാര്‍.
കണ്ണൂരിലെ ഒകെ വാസുവും സുധീഷ് മിന്നിയുമുള്‍പ്പെടെയുള്ള സംഘ പ്രവര്‍ത്തകരുടെ നീക്കമാണ് കേരളത്തില്‍ സംഘപരിവാര സംഘടനകള്‍ക്ക് ഭീഷണിയാകുന്നത്. പത്മകുമാറിന് പിന്നാലെ ബിജെപിയിലെ മറ്റ് മുതിര്‍ന്ന തേതാക്കളും സിപിഎമ്മിന്റെ പാളയത്തിലെത്തുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ശോഭ സുരേന്ദ്രന്‍, സി കെ പത്മനാാഭന്‍ തുടങ്ങിയ നേതാക്കള്‍ സിപിഎമ്മിലേക്ക് ചുവടുമാറാന്‍ ഒരുങ്ങുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അത്തരമൊരു വാര്‍ത്തകള്‍ തെറ്റാണെന്ന് ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കിരുന്നു. എന്നാല്‍ പത്മനാഭന്‍ ഇതുവരെ മൗനം വെടിയാന്‍ തയ്യാറായിട്ടില്ല. മുതിര്‍ന്ന ബിജെപി നേതാക്കളുമായി ഇത്തരം സംഭാഷണങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്ന് സിപിഎം നേതാക്കളും സമ്മതിക്കുന്നു.
കഴിഞ്ഞ 42 വര്‍ഷമായി കണ്ണൂര്‍ ഉള്‍പ്പെടെയുള്ള വിവിധ ജില്ലകളില്‍ ആര്‍എസ്എസ് പ്രചാരകനായി സംഘത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി തന്റെ ചോരയും നീരും ഉഴിഞ്ഞുവച്ചുവെന്നും, പ്രായമായി എന്നുതോന്നിയപ്പോള്‍ ആര്‍എസ്എസ് തന്നെ ഉപേക്ഷിച്ചുമെന്നുള്ള വെളിപ്പെടുത്തലുമായാണ് പത്മകുമാര്‍ സിപിഎമ്മിന്റെമടയില്‍ എത്തിയിരിക്കുന്നത്. ഭരണം കൈയിലുള്ളതിനാല്‍ കേരളത്തില്‍ കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ നടന്ന വിവിധ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉള്‍പ്പെടെ ആയുധമാക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് സിപിഐ- എം.തലസ്ഥാന ജില്ലയില്‍ മാത്രം അഞ്ചോളം മുന്‍ ആര്‍എസ്എസ് പ്രചാരകരെ സിപിഐ- എം തങ്ങളുടെ വശത്താക്കാന്‍ നീക്കം തുടങ്ങിയിട്ടുണ്ട് എന്നാണ് സൂചന.
സിപിഐ- എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനൊപ്പം വാര്‍ത്താസമ്മേളനത്തിലൂടെയണ് പി പത്മകുമാര്‍ തന്റെ പാര്‍ട്ടി മാറ്റം പ്രഖ്യാപിച്ചത്. കരമന മേലാറന്നൂര്‍ സ്വദേശിയായ 52 കാരന്‍ പത്താം വയസ്സില്‍ ശാഖയില്‍ പോയിത്തുടങ്ങിയതോടെയാണ് ആര്‍എസ്എസില്‍ ആകൃഷ്ടനായത്. തുടര്‍ന്ന് ആര്‍എസ്എസ് കൊല്ലം താലൂക്ക് പ്രചാരക്, ചെങ്ങന്നൂര്‍ താലൂക്ക് പ്രചാരക്, കൊല്ലം ജില്ലാ പ്രചാരക്, കണ്ണൂര്‍ -കാസര്‍കോട് ജില്ലകള്‍ ചേര്‍ന്ന വിഭാഗ് പ്രചാരക്, തിരുവനന്തപുരം കൊല്ലം വിഭാഗ് ശാരീരിക് പ്രമുഖ് എന്നീ സ്ഥാനങ്ങള്‍ക്കൊപ്പം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറിയായിരിക്കെ അതിന്റെ സംസ്ഥാന സെക്രട്ടറിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.