തിരുവനന്തപുരം: സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ എം എ ബേബിയുടെ മകന്‍ അപ്പുവെന്ന അശോക് നെല്‍സണ്‍ വിവാഹിതനായി.സിപിഎം നേതാവ് എം.എ. ബേബിയുടെ മകന രാഹുകാലം നോക്കി കല്യാണംകഴിക്കുന്നു എന്നതാണ് വാര്‍ത്ത.ഇന്ന് വൈകുന്നേരം 3.30-ഓടെ തിരുവനന്തപുരം എകെജി ഹാളില്‍ മതാചാരങ്ങളില്ലാതെ ലളിതമായി നടക്കുന്ന ചടങ്ങിന് രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖര്‍ സാക്ഷികളാകും. രാവിലെ കോട്ടയ്ക്കകത്തെ സബ് റജിസ്ട്രാര്‍ ഓഫിസില്‍ വിവാഹം റജിസ്റ്റര്‍ ചെയ്തു.രാവിലെ പത്തരയോടെ നടന്ന വിവാഹം റജിസ്റ്റര്‍ ചെയ്യലിന് വിരലിലെണ്ണാവുന്ന അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു പങ്കെടുത്തത്. എം.എ. ബേബിയുടേയും ബെറ്റി ബേബിയുടേയും മകന്‍ അപ്പു എന്ന അശോകിന്, വാകത്താനം കൂലിപ്പുരയ്ക്കല്‍ ആന്‍റണി ജോസഫിന്‍റേയും അന്നമ്മയുടേയും മകള്‍ സനിധയാണ് വധു. ലളിതമായ വിവാഹത്തെക്കുറിച്ച് മാധ്യമങ്ങള്‍ക്കുമുന്നില്‍ ഒന്നും പറയാന്‍ ബേബി തയാറായില്ല. വൈകിട്ട് മൂന്നരയോടെ രാഹുകാലം നോക്കിയാണ് മാലയിടല്‍ ചടങ്ങ് വെച്ചിരിക്കുന്നത് . എകെജി ഹാളില്‍ ആര്‍ക്കിടെക് ജി. ശങ്കര്‍ തയാറാക്കിയ വേദിയില്‍ വധൂവരന്‍മാര്‍ പരസ്പരം തുളസിമാല കൈമാറും. തുടര്‍ന്നുനടക്കുന്ന വിരുന്നും ലളിതം. അതും കുടുംബശ്രീവക.
അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള നിലപാടിന്‍റെ ഭാഗമാണ് മകന്‍റെ വിവാഹം രാഹുകാലത്തു തന്നെ നടത്താനുള്ള ബേബിയുടെ തീരുമാനം. നേരത്തെ നിര്‍ഭാഗ്യ നമ്പരെന്നു കരുതപ്പെടുന്ന പതിമൂന്ന് എംഎല്‍എ ഹോസ്റ്റലിലെ മുറിക്കും സ്റ്റേറ്റ് കാറിനുമായി അദേഹം തിരഞ്ഞെടുത്തത് വാര്‍ത്തായായിരുന്നു. വിവാഹങ്ങള്‍ ലളിതമാക്കണമെന്ന പാര്‍ട്ടി പ്ലീനം നിര്‍ദേശവും എം.എ. ബേബി ഇതോടെ പ്രാവര്‍ത്തികമാക്കി.പ്രശസ്തമായ തൈക്കൂടം ബ്രിഡ്ജ് ബാന്‍ഡിലെ ഗിറ്റാറിസ്റ്റാണ് അപ്പു. സുഹൃത്തായ ലക്ഷ്മി വഴിയാണ് സനിധയെ അപ്പു പരിചയപ്പെടുന്നത്. തുടര്‍ന്ന് വീട്ടുകാരുടെ ആശീര്‍വാദത്തോടെ വിവാഹം തീരുമാനിക്കുകയായിരുന്നു