![](https://dailyindianherald.com/wp-content/uploads/2019/02/cpm12.jpg)
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിജയസാധ്യത തേടി സിപിഎം പാർട്ടിയുടെ മാനദണ്ഡങ്ങളെല്ലാം മാറ്റുന്നു. ലോക്സഭയിൽ മത്സരിച്ച് വിജയ സാധ്യത പരിഗണിച്ച് വീണ്ടും അവസരം നൽകാൻ സിപിഎം ആലോചിക്കുന്നു. പാർട്ടിയെ പ്രതിനിധീകരിച്ച് ലോക്സഭയിൽ രണ്ടു വട്ടം പൂർത്തിയായവർക്കാണ് വീണ്ടും മത്സരിക്കാനുള്ള സാധ്യത. സംസ്ഥാന നേതൃത്വം പരിഗണിച്ച് സ്ഥാനാർത്ഥി നിർണയത്തിൽ മുഖ്യമന്ത്രി ഒരു പരീക്ഷണത്തിന് തയ്യാറായേക്കില്ല എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
പാലക്കാട് ബി.ജെ.പി ശക്തിപ്പെടുന്ന സാഹചര്യത്തിൽ അതേ മണ്ഡലത്തിൽ എം.ബി രാജേഷിന് മൂന്നാമത് ഒരവസരം കൂടി നൽകാനും ആറ്റിങ്ങലിൽ എ.സമ്ബത്തിനെ പരിഗണിക്കുന്ന കാര്യത്തിലുമുള്ള ചർച്ച് പാർട്ടിക്കുള്ളിൽ നടക്കുന്നുണ്ട്. വടകരയിലും കണ്ണൂരിലും പി.കെ ശ്രീമതി ടീച്ചറിന്റെ പേരാണ് പറഞ്ഞു കേൾക്കുന്നത്. ടീച്ചറിന്റെ പേര് പരിഗണിക്കുന്നുണ്ട്. പാർട്ടിയുടെ ഉറച്ച കോട്ടയായ ആലത്തൂരിൽ കേന്ദ്രകമ്മിറ്റി അംഗം കെ. രാധാകൃഷ്ണന്റെ പേരാണ് പരിഗണിക്കുന്നത്. വി.പി.പി മുസ്തഫ,കെ.പി സതീശ് ചന്ദ്രൻ എന്നിവരെയാണ് പാർട്ടി പരിഗണിക്കുന്നത്.
സ്ഥാനാർത്ഥി മാനദണ്ഡങ്ങൾ തീരുമാനിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി. എന്നാൽ പി.ബിയിൽ നിന്ന് പ്രകാശ് കാരാട്ടും വൃന്ദ കാരാട്ടും മത്സരിക്കുമെന്ന വാർത്തകൾ സി.പി.എം സംസ്ഥാന നേതൃത്വം തള്ളിക്കളയുന്നുണ്ട്. ആറ്റിങ്ങൽ,പാലക്കാട് അടക്കമുള്ള മണ്ഡലങ്ങളിൽ പുതിയ സ്ഥാനാർത്ഥിയെ കൊണ്ട് വരുന്നതിനേക്കാൾ നല്ലത് നിലവിലുള്ളവർ തുടരുന്നതാണെന്നാണ് പാർട്ടിയിലെ അഭിപ്രായം. എന്നാൽ പല സ്ഥലങ്ങളും ജനപക്ഷം മാനിച്ച് രണ്ട് തവണ വിജയം കൈവരിച്ച് ചില സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാനുള്ള സാധ്യത കുറവാണ്.