നേതാക്കള്‍ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നില്ല: സിപിഎം പ്ലീനം രേഖ

ന്യൂഡല്‍ഹി: പ്രവര്‍ത്തകരിലും നേതാക്കളിലും ഏറിയ പങ്കും പാര്‍ട്ടി ഏല്‍പ്പിക്കുന്ന കര്‍ത്തവ്യങ്ങള്‍ കൃത്യമായ നിര്‍വഹിക്കുന്നില്ലെന്നു സിപിഎം പ്ലീനം രേഖയുടെ വിലയിരുത്തല്‍. അതുകൊണ്ടു തന്നെ പാര്‍ട്ടി നേതാക്കള്‍ ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിറവേറ്റുന്നുണ്ടോ എന്ന് സമയാസമയം വിലയിരുത്തണമെന്നും പ്ലീനം രേഖ നിര്‍ദശിക്കുന്നു.
പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തങ്ങള്‍ പല നേതാക്കളും കൃത്യമായി നിറവേറ്റുന്നില്ല എന്നാണ് പ്ലീനത്തിലവതരിപ്പിക്കാനുള്ള രേഖയിലെ വിലയിരുത്തല്‍. നേതാക്കള്‍ കൂട്ടുത്തരവാദിത്തത്തിന്റെ പേരു പറഞ്ഞ് സ്വന്തം ഉത്തരവാദിത്തങ്ങളില്‍ നിന്നൊഴിഞ്ഞുമാറുന്ന പ്രവണത വര്‍ധിച്ചു വരുന്നു. ഓരോ നേതാക്കളും ഇതവസാനിപ്പിക്കാന്‍ കൃത്യമായ ഇടവേളകളില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് നല്‍കണമെന്ന നിര്‍ദ്ദേശം പ്ലീനത്തില്‍ ചര്‍ച്ച ചെയ്യും. പ്രശ്‌നങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തുന്നതിന് പകരം വ്യക്തിനിഷ്ഠമായി വിലയിരുത്തുന്ന പ്രവണത കേരളത്തിലും ബംഗാളിലും കൂടി വരുന്നു.
വോട്ടെണ്ണലിന് മുന്‍പ് പാര്‍ട്ടി നടത്തുന്ന വിലയിരുത്തലുകള്‍ തുടര്‍ച്ചയായി പിഴക്കുന്നതിന് പ്രധാന കാരണം ഇതാണെന്നും രേഖയില്‍ പറയുന്നു. ജനങ്ങളില്‍ നിന്ന് പാര്‍ട്ടി അകലുന്നതും ഇതിന് കാരണമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top