സിപിഎം മന്ത്രിമാരുടെ പട്ടികയായി; വികെസിയും മണിയും മന്ത്രിയാവില്ല പി.ശ്രീരാമകൃഷ്ണന്‍ സ്പീക്കറാവും.

തിരുവനന്തപുരം: പുതിയ മന്ത്രിസഭയിലെ സിപിഎം മന്ത്രിമാരുടെ പട്ടിക പ്രഖ്യാപിച്ചു. നേരത്തെ പറഞ്ഞ പല പേരുകളും ഒഴിവാക്കിയാണ് ആദ്യഘട്ട മന്ത്രിമാരുടെ പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ ശ്രദ്ധേയം നേരത്തെ മന്ത്രിയായിരുന്ന എസ് ശര്‍മ്മയെ ഒഴിവാക്കിയട്ടുണ്ട്. കോഴിക്കോട് മേയര്‍ സ്ഥാനം രാജിവച്ച് നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ച വി.കെ.സി മമ്മദ് കോയ, സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എ.സി.മൊയ്തീന്‍ എന്നിവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ല. പൊന്നാന്നിയില്‍ നിന്നുള്ള എം.എല്‍.എ പി.ശ്രീരാമകൃഷ്ണന്‍ സ്പീക്കറാവും.

മന്ത്രിസഭയിലെ സിപിഎം പ്രതിനിധികള്‍
1. ഇ.പി.ജയരാജന്‍
2. കെ.കെ.ശൈലജ
3. എ.കെ.ബാലന്‍
4. തോമസ് ഐസക്
5. ജി.സുധാകരന്‍
6. ജെ.മെഴ്‌സിക്കുട്ടിയമ്മ
7. ടി.പി.രാമകൃഷ്ണന്‍
8. സി.രവീന്ദ്രനാഥ്
9. കെ.ടി.ജലീല്‍
10. കടകംപള്ളി സുരേന്ദ്രന്‍
11. എ.സി.മൊയ്തീന്‍
തോമസ് ഐസക് ധനകാര്യമന്ത്രിയായേക്കും. കെ.കെ.ശൈലജയ്ക്ക് ആരോഗ്യവും ഇ.പി.ജയരാജനു വ്യവസായവകുപ്പും ലഭിക്കുമെന്നാണ് സൂചന. തിരുവനന്തപുരം എകെജി സെന്ററില്‍ നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് മന്ത്രിമാരുടെ പേരുകള്‍ സംബന്ധിച്ച് തീരുമാനമായത്. എം.എം.മണി, എസ്.ശര്‍മ, എ.പ്രദീപ് കുമാര്‍, എം.സ്വരാജ്, എ.സി.മൊയ്തീന്‍, അയിഷാ പോറ്റി, രാജു എബ്രഹാം എന്നിവരുടെ പേരുകളും മന്ത്രിസ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്നെങ്കിലും അന്തിമ പട്ടികയില്‍ ഇവരെ ഒഴിവാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, സിപിഐയുടെ നാലു മന്ത്രിമാരും പുതുമുഖങ്ങളായിരിക്കുമെന്നാണ് സൂചന. ഇ.ചന്ദ്രശേഖരന്‍, വി.എസ്.സുനില്‍കുമാര്‍, കെ.രാജു, പി.തിലോത്തമന്‍ എന്നിവര്‍ക്കാണ് മുന്‍തൂക്കം. പരിചയസമ്പന്നരെന്നാണു തീരുമാനമെങ്കില്‍ സി.ദിവാകരനും മുല്ലക്കര രത്‌നാകരനുമുണ്ടാകും. ദിവാകരനെ മന്ത്രിയാക്കാതെ നിയമസഭാകക്ഷി നേതാവായി മാത്രം നിലനിര്‍ത്താമെന്ന നിര്‍ദേശവും പരിഗണിക്കുന്നു. ചിറ്റയം ഗോപകുമാര്‍, വി.ശശി, ഇ.എസ്.ബിജിമോള്‍ എന്നിവരിലൊരാള്‍ ഡപ്യൂട്ടി സ്പീക്കറായേക്കും.

Top