
താനൂര്‍: താനൂര്‍ തീരദേശത്ത് വീണ്ടും ലീഗ്-സിപിഎം സംഘര്‍ഷം. നിരവധി പേര്‍ക്ക് പരിക്കേറ്റു. അഞ്ചോളം വീടുകള്‍ സംഘര്‍ഷത്തില്‍ തകര്‍ത്തു. സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പോലീസിന് നേരെയും കല്ലേറുണ്ടായി. തുടര്‍ന്ന് പോലീസ് ആകാശത്തേക്ക് വെടിവച്ചു. ഞായറായാഴ്ച രാത്രി പത്ത് മണിയോടെ ചാപ്പടി, കോര്‍മന്‍ കടപ്പുറം ഭാഗത്താണ് അക്രമമുണ്ടായത്. ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷം അക്രമത്തിലേക്ക് നീങ്ങുകയായിരുന്നു.
പെട്രോള്‍ ബോംബെറിഞ്ഞതിനെ തുടര്‍ന്ന് വീടുകള്‍ക്ക് തീപിടിച്ചു. സംഘര്‍ഷം വ്യാപിച്ചതോടെ താനൂര്‍,തിരൂര്‍,പരപ്പനങ്ങാടി സ്റ്റേഷനുകളിലെ പോലീസ് സ്ഥലത്തെത്തി. അക്രമത്തില്‍ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകരായ വിപി സലാം, പിപി ഹംസക്കോയ എന്നിവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് ഇപ്പോഴും പോലീസ് കാവല്‍ തുടരുകയാണ്.എളാരന്‍ കടപ്പുറം ഭാഗത്തേക്ക് ആരെയും കടത്തിവിടുന്നില്ല.