പൊലീസിനെ നിയന്ത്രിച്ചില്ലെങ്കിൽ ഭരണത്തുടർച്ച അസാധ്യം.അൻവർ തുറന്നു വിട്ട പോലീസ് ഭൂതം CPIM പാർട്ടി സമ്മേളനങ്ങൾ ആവേശിച്ചു!!ബ്രാഞ്ച് സമ്മേളനങ്ങളിൽ മുഖ്യമന്ത്രിക്ക് വിമർശനം

സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര വകുപ്പിനും രൂക്ഷ വിമർശനം.രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ നിരവധി വിവാദങ്ങളാണ് ആഭ്യന്തര വകുപ്പിനെയും പൊലീസിനെയും ബന്ധപ്പെട്ട് ഉയർന്നത്. ഇപ്പോൾ സിപിഐഎമ്മിന്റെ നിർണായക സമ്മേളനങ്ങളായ ബ്രാഞ്ച്, ഏരിയ, ജില്ലാ, സംസ്ഥാന സമ്മേളനങ്ങൾ നടക്കാനിരിക്കെയാണ് പൊലീസിനെതിരെ ആരോപണങ്ങൾ തുടർക്കഥയാകുന്നത്.

ഏറ്റവും ഒടുവിൽ ആരോപണം ഉയർത്തിയിരിക്കുന്നത് ഇടതുപക്ഷ എംഎൽഎയായ കടന്നലുകളുടെ രാജാവ് എന്ന് വിശേഷിപ്പിക്കുന്ന പിവി അൻവർ എംഎൽഎ ആണ്. പ്രതിപക്ഷ ആരോപണങ്ങൾ ന്യായീകരിച്ച് മുന്നോട്ട് പോകാൻ കഴിയുന്നതായിരുന്നെങ്കിലും ഇടതുപക്ഷത്തിനുള്ളിൽ നിന്ന് തന്നെ പൊലീസിനെതിരെ ​ഗുരുതര ആരോപണങ്ങൾ ഉയർന്നത് സിപിഐഎമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബ്രാഞ്ച് സമ്മേളനങ്ങളിൽ പ്രധാന അജണ്ടയായി ഉയർന്ന് പിവി അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങളാണ്. ആരോപണങ്ങളുടെ നിജസ്ഥിതി കണ്ടെത്തണമെന്ന് ബ്രാഞ്ച് സമ്മേളനങ്ങളിൽ ആവശ്യം ഉയർന്നു. പാർട്ടി കമ്മിറ്റികളിൽ റിപ്പോർട്ട് ചെയ്യണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.

പൊലീസിനെ കെട്ടഴിച്ചുവിട്ടെന്നാണ് ബ്ര‍ാഞ്ച് സമ്മേളനങ്ങളിലെ വിമർശനം. പൊലീസിനെ നിയന്ത്രിച്ചില്ലെങ്കിൽ ഭരണത്തുടർച്ച അസാധ്യം എന്നും അഭിപ്രായം. താഴെ തട്ടിലുള്ള പ്രവർത്തകരോടുള്ള പൊലീസിന്റെ പെരുമാറ്റം പെരുമാറ്റ രീതി എന്നിവയും സാധാരണ ജനങ്ങളോടുള്ള പൊലീസിന്റെ സമീപനവും സമ്മേളനങ്ങളിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ ബാക്കി നിൽക്കെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിനെതിരായ പിവി അൻവറിന്റെ ആരോപണങ്ങൾ പാർട്ടിക്കകത്ത് തന്നെ വലിയ ചർച്ചകൾക്കാണ് വഴി തുറന്നിരിക്കുന്നത്. ഇന്ന് ആരംഭിച്ചിരിക്കുന്ന ബ്രാഞ്ച് സമ്മേളനങ്ങളിൽ തന്നെ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും എതിരെ രൂക്ഷ വിമർശനം ഉയർന്നു കഴിഞ്ഞു. ബ്രാഞ്ച് സമ്മേളനം മുതൽ തന്നെ പിവി അൻവറിന്റെ ആരോപണങ്ങളിൽ ചർച്ച തുടങ്ങിക്കഴിഞ്ഞു.

Top