ബാലസംഘം ഘോഷയാത്രയ്ക്ക് മറ്റു നിറം നല്‍കേണ്ടെ: സിപിഎം സംഘടിപ്പിച്ചത് ശ്രീകൃഷ്ണ ജയന്തി ആഘോഷമല്ലെന്ന് പിണറായി വിജയന്‍.

കണ്ണൂര്‍:രാഷ്ട്രീയ നിറംപകര്‍ന്ന് ശ്രീകൃഷ്ണജയന്തി ആഘോഷം സി.പി.എം നടത്തി.എന്നാല്‍ ബാലസംഘം ഘോഷയാത്രയ്ക്ക് മറ്റു നിറം നല്‍കേണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു. ആര്‍എസ്എസ് നുണ പ്രചരിപ്പിക്കുന്നുവെന്ന് സിപിഐ(എം)സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു.ഓണം ആഘോഷത്തിന്റെ സമാപനം കുറിച്ചുകൊണ്ടുള്ള സംസ്‌കാരിക ഘോഷയാത്രയാണ് നടന്നത്. ബാലസംഘം ഘോഷയാത്രകള്‍ ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ടതാണെന്ന പ്രചാരണം തെറ്റാണ്. ബാലസംഘം ഘോഷയാത്രയ്ക്ക് മറ്റു നിറം നല്‍കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ കണ്ണൂരില്‍ സിപിഐഎം നടത്തിയ ഘോഷയാത്രകളെ പരിഹസിച്ചും വിമര്‍ശിച്ചും സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍ വരുന്ന സാഹചര്യത്തിലാണ് പിണറായിയുടെ പ്രതികരണം വന്നിരിക്കുന്നത്. പിണറായിയുടെ വാക്കുകള്‍ സിപിഐഎമ്മിന്റെ ട്വിറ്റര്‍ പേജില്‍ ട്വീറ്റ് ചെയ്തിട്ടുമുണ്ട്. ആര്‍എസ്എസ് നുണപ്രചാരണം നടത്തുകയാണെന്നും സിപിഐ(എം) ആരോപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സജീവമായിക്കൊണ്ടിരിക്കുന്നു.മതേതര പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ജാതിയോ, മതമോ, വര്‍ഗമോ, വര്‍ണമോ ഒന്നും വേണ്ട. ഈശ്വരന്‍ എന്ന സങ്കല്‍പ്പത്തില്‍ തീരെ വിശ്വാസവും ഇല്ല. എന്നാല്‍ കമ്മ്യൂണിസ്റ്റ് തത്വങ്ങള്‍ പരിഷ്കരിക്കപ്പെടുന്നതിന്‍റെ സൂചനകളാണ് പുറത്തു വരുന്നത്. ഇവയ്ക്കു പിന്നില്‍ എന്തെങ്കിലും ഗൂഢലക്ഷ്യം ഉണ്ടോ എന്നാണ് പലരുടെയും സംശയം. എന്തായാലും സോഷ്യല്‍ മീഡിയ സിപിഎമ്മിന്‍റെ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തെ പരിഹസിച്ചു രംഗത്തെത്തി കഴിഞ്ഞു. ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെയും മത തീവ്രതയെ കുറിച്ച് പറയുന്ന പാര്‍ട്ടി തന്നെ ഇത്തരത്തില്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നതാണ് പലരെയും അതിശയിപ്പിക്കുന്നത്.sreekrishnan-cpm

‘പണ്ടൊരു നാട്ടില്‍ മഗഥ പുരിയില്‍ …കംസന്‍ എന്നൊരു ബൂര്‍ഷ്വായെ …തകര്‍ത്തെറിഞ്ഞൊരു വിപ്ലവ താരം …അതാണതാണീ ശ്രീകൃഷ്ണന്‍ …ദേവകി സുതനേ സിന്ദാബാദ് …രാധാ നായകാ സിന്ദാബാദ് ….സാമ്രാജ്യത്വ ദല്ലാളാവും …കാളിയന്‍ എന്നൊരു സാമദ്രോഹിയെ..ചവിട്ടിക്കൂട്ടിയ പോരാളീ ….പൂതനയെന്നൊരു ഗുണ്ടാ തലവിയെ…വിപ്ലവ തന്ത്ര പോരാട്ടത്താല്‍…അടിയറവാക്കിയ നേതാവേ …മുത്തേ ..മുത്തേ മണിമുത്തേ …കണ്ണേ കരളേ …ശ്രീകൃഷ്ണാ …ഇല്ലായില്ല മരിക്കുന്നില്ല ….ജീവിക്കുന്നു ഞങ്ങളിലൂടെ തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മറ്റൊരു മുദ്രാവാക്യം ഇങ്ങനെ: ഇന്‍ക്വിലാബ് സിന്ദാബാദ് സഖാവ് കൃഷ്ണന്‍ സിന്ദാബാദ് വെണ്ണക്കണ്ണന്‍ സിന്ദാബാദ് വിഷ്ണുസഖാവിന്നവതാരം പാവങ്ങളുടെ തേരാളി ഉണ്ണിക്കണ്ണണ്‍ സിന്ദാബാദ കംസാ കംസാ മൂരാച്ചീ നിന്നെപ്പിന്നെ കണ്ടോളാം അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍. ‘സഖാവ് കൃഷ്ണന്റെ ജന്മദിനം ഗംഭീരമായി ആഘോഷിക്കുക. കാളിയമര്‍ദ്ദനത്തില്‍ പങ്കെടുത്ത് പ്രസ്ഥാനത്തില്‍ സജീവമാവുകയും പീന്നീടു നടന്ന ഒട്ടേറെ സംഘട്ടനങ്ങളില്‍ പാര്‍ട്ടിപ്രതിനിധിയായി പോരാടുകയും വിജയം കൈവരിക്കുകയും ചെയ്ത ധീരനായ പോരാളിയായിരുന്നു സഖാവ് കൃഷ്ണന്‍. കുളിച്ചുകൊണ്ടിരുന്ന വനിതാ സഖാക്കളുടെ വസ്ത്രങ്ങള്‍ ഒളിപ്പിച്ച കേസില്‍ സഖാവ് സസ്പെന്‍ഷനിലായിരുന്നെങ്കിലും പിന്നീടുള്ള ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനങ്ങളിലൂടെ പാര്‍ട്ടിയില്‍ സജീവമായിരുന്നു ഇതായിരുന്നു രസകരമായ ഒരു കമന്റ്.sree-krishna-jayanthi5pv -fb

നിരവധി പോസ്റ്റുകളാണ് സിപിഎമ്മിന്‍റെ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തെ പരിഹസിച്ച് ഫെയ്സ്ബുക്കില്‍ വരുന്നത്. മുദ്രാവാക്യങ്ങള്‍ ഉള്‍പ്പെടെയാണ് പരിഹാസം. കൃഷ്ണനെ സഖാവായും കൃഷ്ണന്‍റെ കാലത്തെ യുദ്ധങ്ങളെ തൊഴിലാളി പോരാട്ടങ്ങളായും അവതരിപ്പിക്കുന്നതാണ് പോസ്റ്റുകളില്‍ പലതും.മതേതര സംഘടനയായിരുന്ന സിപിഎം ശ്രീകൃഷ്ണന്‍ പാര്‍ട്ടി ഓഫീസിന്‍റെ ഐശ്വര്യമെന്ന ബോര്‍ഡ് വയ്ക്കുമോ എന്നു ചോദിക്കുന്നവരുമുണ്ട്. ഇതാദ്യമായാണ് സിപിഎമ്മിന്‍റെ ബാലസംഘത്തിന്‍റെ നേതൃത്വത്തില്‍ ശ്രീകൃഷ്ണ ജയന്തിക്ക് ഘോഷയാത്ര സംഘടിപ്പിക്കുന്നത്. ഓണാഘോഷ പരിപാടികളുടെ സമാപന ഘോഷയാണെന്നാണ് സിപിഎമ്മിന്‍റെ വിശദീകരണം. പ്രവര്‍ത്തകരുടെ കൊഴിഞ്ഞു പോക്ക് തടയാനാണ് സിപിഎം ഇത്തരത്തില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന ആരോപണവും ഉണ്ട്.

ഫെയ്സ്ബുക്കില്‍ പ്രചരിക്കുന്ന ചില മുദ്രാവാക്യങ്ങള്‍….
ഇന്‍കുലാബ് സിന്ദാബാദ്
സഖാവ് കൃഷ്ണന്‍ സിന്ദാബാദ്..
വെണ്ണക്കണ്ണന്‍ സിന്ദാബാദ്..
വിഷ്ണുസഖാവിന്നവതാരം…
പാവങ്ങളുടെ തേരാളി…
ഉണ്ണിക്കണ്ണണ്‍ സിന്ദാബാദ്…
കംസാ കംസാ മൂരാച്ചീ…
നിന്നെപ്പിന്നെ കണ്ടോളാം…
അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍…
സഖാവ് കൃഷ്ണന്നഭിവാദ്യങ്ങള്‍…

അറബിക്കഥയിലെ ചോരവീണമണ്ണില്‍ നിന്ന് എന്നഗാനത്തിന് പാരഡിയും പ്രചരിക്കുന്നുണ്ട്
ചോരവീണമണ്ണില്‍നിന്നുയര്‍ന്നുവന്ന പീലീകള്‍ ചേതനയില്‍ നൂറുനൂറു പാഞ്ചജന്യമൂതവേ.. പോരുവിന്‍സഖാക്കളേ ഞങ്ങള്‍വന്ന വീഥിയില്‍ ‌കാവിമുണ്ടുടുത്തുകൊണ്ടു ഓംനമോജപിച്ചിടാം. ജയഹരേ….ഓ…ജയഹരേ… മാര്‍ക്സില്‍നിന്നു പിന്‍വലിഞ്ഞു കൃഷ്ണനാമമോതിടാം കളറുപോയ ചെങ്കൊടികള്‍ തീയിലേക്കെറിഞ്ഞിടാം… കൃണ്ണഗാഥപാടിയാടി ശോഭയാത്രചെയ്തിടാം വോട്ടുബാങ്കുലക്ഷ്യമാക്കി ഹിന്ദുവെന്നു ചൊല്ലിടാം… ജയഹരേ..ഓ….ജയഹരേ….

Top