കോഴിക്കോട്: വി എസ് അച്യുതാനന്ദന്‍ എതിര്‍പ്പ് തുടരുന്നതിനിടയിലും സുന്നി നേതാവ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാരുമായി ഇടത് മുന്നണി അടുക്കുന്നു. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കാന്തപുരത്തിന്റെ പിന്തുണ ഉറപ്പിക്കാമെന്ന് ഇടത് മുന്നണിക്ക് വേണ്ടി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയ പി ടി എ റഹിം എംഎല്‍എ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൂടുതല്‍ ഇടത് മുന്നണി നേതാക്കള്‍ വരും ദിവസങ്ങളില്‍ കാന്തപുരവുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്.
ഇടത് എംഎല്‍എമാരായ പിടിഎ റഹീമും, കെ ടി ജലീലും മുന്നണി ദൌത്യവുമായി കാന്തപുരത്തെ കണ്ടിരുന്നു. എന്നാല്‍ കാന്തപുരവുമായി അടുക്കുന്നത്, മുമ്പ് പി.ഡി.പി നേതാവ് അബ്ദുന്നാസര്‍ മഅ്ദനിയുമായി സഹകരിച്ചപ്പോള്‍ ഉണ്ടായ വിപരീത ഫലം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി വി എസ് അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. വിഷയം കേന്ദ്ര കമ്മിറ്റി സംസ്ഥാന ഘടകത്തിന് വിട്ടു. എന്നാല്‍ വിഎസിന്റെ എതിര്‍പ്പിനിടയിലും ഇടത് മുന്നണിയും, സിപിഎമ്മും കാന്തപുരവുമായി അടുക്കുന്നുവെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. തദ്ദേശ ഭരണതെരഞ്ഞെടുപ്പില്‍ കാന്തപുരത്തിന്റെ പിന്തുണ ഉറപ്പിക്കാമെന്ന് പിടിഎ റഹീം എംഎല്‍എ പറയുന്നു.
തിരുകേശ വിവാദത്തിലെ പിണറായി വിജയന്റെ പ്രസ്താവനയും മറ്റും അടഞ്ഞ അടഞ്ഞ അധ്യായമായെന്ന് പറഞ്ഞ് കാന്തപുരവുമായി ഇടത് മുന്നണി അടുക്കുന്നതിന്റെ കൂടുതല്‍ സൂചനകളും പിടിഎ റഹീം നല്‍കി.
സംസ്ഥാനത്ത് ബിജെപിയും സാന്നിധ്യം കൂടുന്നതിലും, സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലും കാന്തപുരത്തിന് അതൃപ്തിയുണ്ട്. ഇതിനിടെ മുഖ്യമന്ത്രി കാന്തപുരവുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും അനുകൂലമായ ഒരു പ്രതികരണവും കാന്തപുരം നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്.