കൊച്ചി:പൊന്നുമോളെ അവസാനമായി ഒരു നോക്കുകാണാൻ വയലിനിസ്റ്റ് ബാലഭാസ്കർക്ക് ഭാഗ്യമുണ്ടായില്ല വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാല ഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാലയുടെ( രണ്ട് വയസ്) മൃതദേഹം സംസ്‌കരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബാല ഭാസ്‌കറിന് പൊന്നോമനയെ ഒരു നോക്ക് കാണാനായില്ല, ചികിത്സയില്‍ കഴിയുന്ന അമ്മ ലക്ഷ്മിയെ കാണിച്ചതിനു ശേഷമാണ് മൃതദേഹം സംസ്‌കരിച്ചത്. ലക്ഷ്മിയുടെ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുന്നത്.കാറിന്റെ മുന്‍സീറ്റിലായിരുന്നു ബാല ഭാസ്‌കറും മകളും ിരുന്നിരുന്നത്. കാറിന്റെ ചില്ലു തകര്‍ത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും കുഞ്ഞിശന്റ ജീവന്‍ രക്ഷിക്കാനായില്ല. തേജസ്വിനിയുടെ മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കുകയായിരുന്നു. ബാല ഭാസ്‌കറിനേയും ലക്ഷ്മിയേയും കാണിച്ചതിനു ശേഷം സംസ്‌കരിക്കാനായിരുന്നു തീരുമാനമെങ്കിലും എന്നാൽ പിന്നീട് ഇന്നുതന്നെ സംസ്കരിക്കാൻ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു.ബാലഭാസ്കറും ഭാര്യ ലക്ഷ്മിയും ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ ബാലഭാസ്കറിന്റെ നട്ടെല്ലിനു സാരമായ പരുക്കേറ്റു. തുടർന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഭാര്യ ലക്ഷ്മി അരയ്ക്കു താഴേക്കാണു പരുക്കേറ്റത്. ലക്ഷ്മി അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.