വില്‍പ്പനയില്‍ ചരിത്രം കുറിച്ച് ഹ്യുണ്ടേയ്‌യുടെ കോംപാക്റ്റ് എസ് യു വിയായ ക്രേറ്റ

വില്‍പ്പനയില്‍ ചരിത്രം കുറിച്ച് മുന്നേറുകയാണ് ഹ്യുണ്ടേയ്‌യുടെ കോംപാക്റ്റ് എസ് യു വിയായ ക്രേറ്റ. പുറത്തിറങ്ങി അഞ്ചുമാസം കൊണ്ട് ക്രേറ്റ നേടിയത് 90000 ബുക്കിങ്ങുകളാണ്. ഇതില്‍ 75000 ബുക്കിങ്ങുകള്‍ ഇന്ത്യയില്‍ നിന്നും 15770 ബുക്കിങ്ങുകള്‍ രാജ്യാന്തര വിപണിയില്‍ നിന്നുമാണ് ലഭിച്ചത്. കഴിഞ്ഞ ജൂലൈയില്‍ പുറത്തിറങ്ങിയ ക്രേറ്റ ഹ്യുണ്ടേയ്‌യുടെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയുള്ള മോഡലുകളിലൊന്നായി മാറിയത് ചുരുങ്ങിയ സമയം കൊണ്ടാണ്.കൊളംബിയ, കോസ്റ്റാറിക്ക, പെറു, പനാമ തുടങ്ങിയ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളടക്കം ഏകദേശം 77 രാജ്യങ്ങളിലേയ്ക്ക് ഇന്ത്യന്‍ നിര്‍മ്മിത ക്രേറ്റ കയറ്റി അയക്കുന്നുണ്ട്. ജൂലൈയില്‍ പുറത്തിറങ്ങിയ ക്രേറ്റയ്ക്ക് അവതരണത്തിനു മുന്നോടിയായി പതിനായിരത്തിലേറെ ബുക്കിങ്ങുകള്‍ ലഭിച്ചിരുന്നുന്നു.ഇന്ത്യന്‍‌ വിപണിയില്‍ വില്‍പ്പനയ്ക്കുള്ള ക്രേറ്റയ്ക്ക് മൂന്ന് എന്‍ജിന്‍ വകഭേദങ്ങളുണ്ട്. 1.6 ലീറ്റര്‍ പെട്രോള്‍, 1.4 ലീറ്റര്‍ ഡീസല്‍, 1.6 ലീറ്റര്‍ ഡീസല്‍. ആറു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്സാണ് പെട്രോള്‍, 1.4 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ക്കു കൂട്ട്. ശേഷിയേറിയ ഡീസല്‍ എന്‍ജിനൊപ്പം ഓപ്ഷനല്‍ വ്യവസ്ഥയില്‍ ഓട്ടോമാറ്റിക് ഗീയര്‍ബോക്സും ലഭ്യമാണ്.

Top