നാഗ്പൂര്‍:ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് 124 റണ്‍സിന്റെ മിന്നുന്ന വിജയം. ഏഴു വിക്കറ്റുകള്‍ കീശയിലാക്കി ആര്‍. അശ്വിനാണ് വിരാട് കോഹ്ലിക്കും സംഘത്തിനും വിജയമൊരുക്കിയത്. 124 റണ്‍സിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. 310 റണ്‍സിന് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 185 റണ്‍സിന് എല്ലാവരും പുറത്തായി. 29.5 ഓവറില്‍ 66 റണ്‍സ് വഴങ്ങിയാണ് അശ്വിന്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയത്. ശേഷിച്ച് മൂന്ന് വിക്കറ്റുകള്‍ അമിത് മിശ്ര വീഴ്ത്തി.
ഈ ജയത്തോടെ നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന്‍് മുന്നിലെത്തി. കോഹ്‌ലി ക്യാപ്റ്റനായ ശേഷം ഇന്ത്യ നേടുന്ന ആദ്യ ടെസ്റ്റ് വിജയമാണിത്. പത്ത് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പരമ്പര നേടുന്നത്. മുന്നാം ദിനമായ ഇന്ന് രണ്ടിന് 32 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ബാറ്റിംഗ് ആരംഭിച്ചത്. 39 റണ്‍സ് നേടിയ ഹാഷിം അംലയും ഡുപ്ലെസിസും മാത്രമാണ് സന്ദര്‍ശക നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്.ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ 215 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ 173 റണ്‍സും എടുത്തിരുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ 79 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക പുറത്തായത്.