ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയ്ക്ക് 403 റണ്‍സിന്റെ ലീഡ്

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 403 റണ്‍സിന്റെ ലീഡ്.  മൂന്നാം ദിനമായ ഇന്ന് വെളിച്ച കുറവ് മൂലം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തിട്ടുണ്ട്. ഇതോടെ ലീഡ് 403 റണ്‍സായി.83 റണ്‍സെടുത്ത കോഹ്‌ലിയും 52 റണ്‍സെടുത്ത രഹാനെയുമാണ് ക്രീസില്‍. മുരളി വിജയ്(3), ധവാന്‍(21), ശര്‍മ്മ(0),പൂജാര(28) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. സന്ദര്‍ശകര്‍ക്കു വേണ്ടി മോര്‍ക്കല്‍ മൂന്നു വിക്കറ്റ് നേടി. ഇമ്രാന്‍ താഹിര്‍ ഒരു വിക്കറ്റ് നേടി.

ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിങ്‌സ് ഇന്നലെ 121 റണ്‍സില്‍ അവസാനിച്ചിരുന്നു. ഇതിന് മറുപടിയായി ബാറ്റ് ചെയ്ത ഇന്ത്യ തുടക്കം പാളിയെങ്കിലും പിന്നീട് നില മെച്ചപ്പെടുത്തുകയായിരുന്നു.അജിന്‍ക്യ രഹാനെയുടെ (127) തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവില്‍ ഇന്ത്യ ഇന്നലെ ഒന്നാമിന്നിങ്‌സില്‍ 334 റണ്‍സ് നേടി. എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ മറുപടി 121 റണ്‍സില്‍ അവസാനിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

rehane
അഞ്ചു വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയുടെ മാസ്മരിക ബൗളിങാണ് ഇന്ത്യക്ക് വ്യക്തമായ മേല്‍ക്കൈ നല്‍കിയത്. ഇന്ത്യക്ക് ഇന്നലെ 213 റണ്‍സിന്റെ മികച്ച ലീഡ് ലഭിച്ചിരുന്നു. ഫോളോഓണ്‍ നേരിടുന്ന ദക്ഷിണാഫ്രിക്കയെ വീണ്ടും ബാറ്റിങിനയക്കാതെ ഇന്ത്യ രണ്ടാമിന്നിങ്‌സ് ബാറ്റിങിന് ഇറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വെളിച്ചക്കുറവ് മൂലം ഇന്നലെ ഇന്ത്യ ബാറ്റ് ചെയ്തില്ലായിരുന്നു.

42 റണ്‍സെടുത്ത എബി ഡിവില്ലിയേഴ്‌സാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങില്‍ അല്‍പ്പമെങ്കി ലും ചെറുത്തുനിന്നത്. തെംബ ബവുമ (22), ഡീന്‍ എല്‍ഗര്‍ (17), ഡെയ്ന്‍ വിലാസ് (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍.78 പന്തില്‍ അഞ്ചു ബൗണ്ടറികളോടെയാണ് ഡിവില്ലിയേഴ്‌സ് സന്ദര്‍ശകരുടെ ടോപ്‌സ്‌കോററായത്. ജഡേജയുടെ അഞ്ചു വിക്കറ്റ് പ്രകടനത്തെക്കൂടാതെ ഉമേഷ് യാദവ്, ആര്‍ അശ്വിന്‍ എന്നിവര്‍ രണ്ടും ഇശാന്ത് ശര്‍മ ഒരു വിക്കറ്റും വീഴ്ത്തി.

imran
നേരത്തേ 215 പന്തില്‍ 11 ബൗണ്ടറികളും നാലു സിക്‌സറുമടക്കമാണ് രഹാനെ ഇന്ത്യയെ മല്‍സരത്തിലേക്കു തിരിച്ചുകൊണ്ടുവന്നത്. അശ്വിന്റെ (56) അര്‍ധസെഞ്ച്വറിയും ടീമിനു മുതല്‍ക്കൂട്ടായി. 140 പന്തില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറും അശ്വിന്‍ നേടി. എട്ടാം വിക്കറ്റില്‍ രഹാനെഅശ്വിന്‍ സഖ്യം ചേര്‍ന്നെടുത്ത 98 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്‌സിലെ ഉയര്‍ന്ന കൂട്ടുകെട്ട്. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി കെയ്ല്‍ അബോട്ട് അഞ്ചും ഡെയ്ന്‍ പിയെഡെറ്റ് നാലും വിക്കറ്റ് വീഴ്ത്തി.

Top