ഇന്ത്യന്‍ ടീം പരിശീലകന്‍ വീരേന്ദ്ര സെവാഗ്?..

ദില്ലി:വീരേന്ദ്ര സെവാഗ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ സാധ്യത. അടുത്ത മാസം നടക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിന് മുന്‍പ് പുതിയ പരിശീലകനെ നിയമിക്കുമെന്ന് ബിസിസിഐ. അനില്‍ കുംബ്ലെയും വിരാട് കൊഹ്ലിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നെന്നും ബിസിസിഐ ആക്ടിംഗ് പ്രസിഡന്റ് സി.കെ ഖന്ന പറഞ്ഞു.ബിസിസിഐ ഉപദേശക സമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ പുതിയ പരിശീലകനെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചെന്ന് ബോര്‍ഡ് അംഗമായ രാജീവ് ശുക്ലയും പറഞ്ഞു.

പരിശീലക സ്ഥാനത്തേക്ക് വീരേന്ദ്ര സെവാഗ് വരുമെന്നാണ് കായികലോകം റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിസിസിഐ ഉപദേശക സമിതി സെവാഗിനായിരിക്കും പരിഗണന നല്‍കുകയെന്നാണ് വിലയിരുത്തല്‍. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സെവാഗിനെ കൂടാതെ മുന്‍ ഇന്ത്യന്‍ താരം ദോദ ഗണേഷ്, ഇന്ത്യന്‍ ടീമിന്റെ മുന്‍ മാനേജര്‍ ലാല്‍ചന്ദ് രജപുത്, ഓസ്‌ട്രേലിയന്‍ താരവും ശ്രീലങ്കയുടെ മുന്‍ പരിശീലകനുമായ ടോം മൂഡി, പാക് കോച്ചായിരുന്ന റിച്ചാര്‍ഡ് പൈബസ് എന്നിവരുടെ അപേക്ഷയും ബിസിസിഐ പരിഗണനയിലുണ്ട്. 2019ലെ ലോകകപ്പ് വരെയാകും പുതിയ കോച്ചിന്റെ കാലാവധി.ഇന്നലെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തുനിന്നും അനില്‍ കുംബ്ലെ രാജിവെച്ചത്. ചാമ്പ്യന്‍സ് ട്രോഫിക്ക് മുേമ്പ തുടങ്ങിയ ഉള്‍പോര് പൊട്ടിത്തെറിയുടെ വക്കിലെത്തിയതിനു പിന്നാലെയാണ് രാജി. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനോട് തോറ്റ ഇന്ത്യന്‍ ടീം ചൊവ്വാഴ്ച വിന്‍ഡീസ് പര്യടനത്തിനായി അനില്‍ കുംബ്ലെയില്ലാതെയാണ് പോയത്. െഎ.സി.സി വാര്‍ഷിക സമ്മേളനത്തില്‍ പെങ്കടുക്കേണ്ടതിനാല്‍ കുംബ്ലെ ടീമിനൊപ്പം വിന്‍ഡീസിലേക്ക് പോവുന്നില്ലെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാല്‍, വൈകുന്നേരത്തോടെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് സി.ഇ.ഒ രാഹുല്‍ ജൊഹ്റിക്ക് രാജിക്കത്ത് നല്‍കി കുംബ്ലെ പടിയിറക്കം പ്രഖ്യാപിക്കുകയായിരുന്നു.

യോഗത്തില്‍ കോച്ചും ടീമുമായി അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നതായും പൊരുത്തപ്പെട്ട് പോവാനാവില്ലെന്നും കോഹ്ലി വ്യക്തമാക്കി. കളിക്കാര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ തുടരില്ലെന്ന് കുംെബ്ലയും നിലപാടെടുത്തതോടെ അനുരഞ്ജന ശ്രമങ്ങള്‍ ബി.സി.സി.െഎ അവസാനിപ്പിക്കുകയായിരുന്നു. ഇക്കാര്യം ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി അംഗങ്ങളായ സചിന്‍ ടെണ്ടുല്‍ക്കര്‍, വി.വി.എസ്. ലക്ഷ്മണ്‍, സൗരവ് ഗാംഗുലി എന്നിവരെ അറിയിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വിന്‍ഡീസിലേക്കുള്ള ടീമില്‍ നിന്നും കുംെബ്ല പിന്മാറിയത്.

പുതിയ പരിശീലകരെ ക്ഷണിച്ചപ്പോള്‍ കുംെബ്ലയുടെ അപേക്ഷയും ബോര്‍ഡ് പരിഗണിച്ചിരുന്നു. ടീമംഗങ്ങളുമായുള്ള ഭിന്നത പരിഹരിച്ച് അന്തരീക്ഷം മെച്ചപ്പെടുത്തിയാല്‍ മികച്ച ട്രാക്ക് റെക്കോഡുള്ള കുംെബ്ലയെ തന്നെ നിലനിര്‍ത്താനായിരുന്നു സി.എ.സിക്കും ബോര്‍ഡിനും താല്‍പര്യം. എന്നാല്‍, ഇൗ നീക്കം കോഹ്ലിയുടെ നേതൃത്വത്തിലുള്ള സീനിയര്‍ താരങ്ങള്‍ ചെറുത്തു തോല്‍പിക്കുകയായിരുന്നു.

Top