ക്രിക്കറ്റ് താരം സഹീര്‍ ഖാന്‍ വിവാഹിതനാകുന്നു,വധു ബോളിവുഡ് നടി സാഗരിക

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ താരവും ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ടീം നായകനുമായ സഹീര്‍ ഖാന്‍ വിവാഹിതനാകുന്നു. ബോളിവുഡ് നടി സാഗരിക ഗാട്ഗെയാണു വധു. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞദിവസം നടന്നു. ഇതുസംബന്ധിച്ച വിവരം സഹീര്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടു.

ഇന്ത്യക്കായി 92 ടെസ്റ്റ് മത്സരങ്ങളും 282 ഏകദിന മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് സഹീര്‍ ഖാന്‍. 2011ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും സഹീര്‍ അംഗമായിരുന്നു. ഷാരൂഖ് ഖാന്‍ നായകനായ ചക്ദേ ഇന്ത്യ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിലൂടെയാണ് സാഗരിക പ്രശസ്തിയിലേക്ക് ഉയരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top