ക്രൈം റിപ്പോർട്ടർ
ന്യൂഡൽഹി: വീടിനുള്ളിൽ എട്ടു വയസുകാരിയെ തട്ടിയെടുത്തു കൊലപ്പെടുത്തിയ സംഘം മൃതദേഹം ബലാത്സംഗം ചെയ്തു ക്രൂരതകാട്ടി. പതിനെട്ടുകാരടങ്ങുന്ന മൂന്നംഗ സംഘമാണ് മൃതദേഹം ബലാത്സംഗം ചെയ്തു ക്രൂരമായി പെരുമാറിയത്. കേസുമായി ബന്ധപ്പെട്ട് പതിനെട്ടും പത്തൊമ്പതു വയസ്സുകാരനും അടങ്ങുന്ന മൂവർ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ.ഹോളി ദിവസം പത്തൊമ്പതുകാരൻ പ്രതിയും രണ്ട് കൂട്ടുകാരും പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു. പെൺകുട്ടിയുടെ പിതാവിനോടൊപ്പം ഹോളി ആഘോഷത്തിനിടെ ഇവർ മദ്യപിക്കുകയും ചെയ്തു. പിന്നീട് പിതാവ് പുറത്തുപോയി തിരിച്ചുവന്നപ്പോൾ വീടിനകത്ത് അമ്മയോടൊപ്പം കിടന്നുറങ്ങിയിരുന്ന പെൺകുട്ടിയെ കാണാനില്ലെന്നു മനസ്സിലായി.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ നിന്നും 30 മീറ്റർ അകലെയുള്ള കൃഷിയിടത്തിൽ നിന്നും കൊലപ്പെടുത്തിയ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ആ പ്രദേശത്തു നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
പെൺകുട്ടി കൊലപാതകത്തിനു ശേഷം ക്രൂരമായി ബലാത്സംഗത്തിനിരയായിട്ടുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. രണ്ട് ദിവസത്തിനുള്ളിൽ മൂന്നിനും എട്ടിനും ഇടയിൽ പ്രായമുള്ള മൂന്നോളം പെൺകുട്ടികളാണ് ദില്ലിയിൽ മാനഭംഗത്തിനിരയായത്.