മുൻ മിസ് കേരള ഉൾപ്പെട്ട വാഹനാപകടം: കേസന്വേഷണം ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന് കൈമാറി

കൊച്ചി: മുൻ മിസ് കേരള വിജയികളടക്കം മൂന്ന് പേർ മരിച്ച വാഹനാപകട കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. എസ്പി ബിജി ജോർജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് ഇനി അന്വേഷിക്കുക. പോലീസ് അന്വേഷണത്തിനെതിരേ വ്യാപകമായ വിമർശനമുയർന്നതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

നവംബർ ഒന്നിന് പാലാരിവട്ടത്തുണ്ടായ വാഹനാപകടത്തിൽ മുൻ മിസ് കേരള അൻസി കബീർ, മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജൻ, ഇവരുടെ സുഹൃത്ത് ആഷിഖ് എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട കാറിന്റെ ഡ്രൈവർ അബ്ദുൾ റഹ്‌മാൻ മദ്യലഹരിയിലാണ് വാഹനമോടിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ തങ്ങളുടെ കാറിനെ മറ്റൊരു കാർ പിന്തുടർന്നതായും ഇതാണ് അപകടത്തിന് കാരണമായതെന്നും അബ്ദുൾ റഹ്‌മാൻ മൊഴി നൽകിയത് നിർണായകമായി. അപകടത്തിൽ മരിച്ച യുവതികളും സുഹൃത്തുക്കളും ഫോർട്ട്‌കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ ഡി.ജെ. പാർട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നും കണ്ടെത്തി. ഇതോടെ വെറുമൊരു വാഹനാപകടമെന്ന് കരുതിയ സംഭവത്തിൽ കൂടുതൽ വിവാദങ്ങളും ദുരൂഹതകളും ഉയരുകയായിരുന്നു.

അതിനിടെ, കേസിൽ പോലീസ് നേരത്തെ ചോദ്യംചെയ്ത സൈജു തങ്കച്ചൻ വ്യാഴാഴ്ച മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടാണ് സൈജു മുൻകൂർ ജാമ്യഹർജി സമർപ്പിച്ചിരിക്കുന്നത്. താൻ പിന്തുടർന്നത് കൊണ്ടല്ല അപകടം സംഭവിച്ചതെന്നും മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാനാണ് ഓഡി കാറിൽ മോഡലുകൾ ഉൾപ്പെടെയുള്ളവരെ പിന്തുടർന്നതെന്നുമാണ് സൈജുവിന്റെ വാദം.

അപകടത്തിന് മുമ്പ് ഡിജെ പാർട്ടി നടന്ന ഹോട്ടലിന്റെ ഉടമ റോയ് ജെ വയലാട്ടിനെയും അദ്ദേഹത്തിന്റെ അഞ്ച് ജീവനക്കാരെയും ബുധനാഴ്ച രാത്രി പോലീസ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പുതിയ സംഭവവികാസം. പാർട്ടിയുടെ ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌ക് നശിപ്പിച്ചിട്ടുണ്ട്.

Top