![](https://dailyindianherald.com/wp-content/uploads/2016/04/gunda.jpg)
കോഴിക്കോട്: കടല്കാണാന് മക്കളോടൊപ്പമെത്തിയ വീട്ടമ്മയെ സദാചാര ഗുണ്ടചമഞ്ഞ് തടഞ്ഞു നിര്‍ത്തി മക്കളുടെ മുന്നില്‍ വച്ച് ക്രൂരമായി ബലാത്സംഗം ചെയ്തു. തടയാനെത്തിയ കുട്ടികളെ ആക്രമിച്ച ഗുണ്ട, ഇവരുടെ പക്കലുണ്ടായിരുന്ന പണവും സ്വര്‍ണവും തട്ടിയെടുക്കുകയും ചെയ്തു.
തിരൂര്‍ വാക്കാട് കടപ്പുറത്താണ് സാക്ഷരകേരളത്തിന് അപമാനമുണ്ടാക്കിയ ക്രൂരത അരങ്ങേറിയത്. സംഭവത്തോടനുബന്ധിച്ച് സദാചാര ഗുണ്ടയായ മത്സ്യത്തൊഴിലാളി വാക്കാട് വാലില്‍ വീട്ടില്‍ ഹമീദ് എന്ന ആമിനുല്‍ ഫാസിനെ (28) തിരൂര്‍ സി.ഐ പ്രദീപ്കുമാര്‍ അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. എട്ടുവയസ്സുള്ള കുട്ടിയുമൊന്നിച്ച് ബന്ധുവായ കൗമാരക്കാരന്റെ ഓട്ടോറിക്ഷയിലാണ് വീട്ടമ്മ വാക്കാട് കടപ്പുറത്തെത്തിയത്. ഓട്ടോറിക്ഷ ബീച്ചില്‍ നിര്‍ത്തിയ ഉടനെ ഹമീദ് ഇവരുടെ സമീപമെത്തിയിട്ട് എന്തിനു വന്നതാണെന്നു തിരക്കി. കടലു കാണാന്‍ വന്നതാണെന്ന് അറിയിച്ചപ്പോള്‍ ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യപ്പെട്ടു. താന്‍ പോലീസാണെന്നും ഹമീദ് പറഞ്ഞു. ഉറച്ച ശരീരവും കനത്ത ശബ്ദവുമുള്ള ആളായതിനാല്‍ മഫ്ത്തിയിലുള്ള പോലീസാവുമെന്ന് ഓട്ടോറിക്ഷ ഡ്രൈവറും കരുതി.
ഡ്രൈവിങ് ലൈസന്‍സ് കാണിച്ചു കൊടുത്തോടെ കയ്യിലുള്ള മെയാബൈല്ഫോണുകള് പിടിച്ചു വാങ്ങി. ഡ്രൈവറുടെ കീശയില്‍ നിന്നും ആയിരം രൂപയുമെടുത്ത ഹമീദ് ഓട്ടോയില്‍ കയറി വണ്ടി വിടാന്‍ ആവശ്യപ്പെട്ടു. പോലീസായിരിക്കുമെന്ന്് ഭയപ്പെട്ട വീട്ടമ്മയുടെ ബന്ധുവായ ഡ്രൈവര്‍ ഹമീദ് ആവശ്യപ്പെട്ട സ്ഥലത്തേക്ക് ഓട്ടോ ഓടിച്ചു. തുഞ്ചന്‍ സ്മാരക ഗവ.കോളജിന്റെ പിറകുവശത്തുള്ള വിജനപ്രദേശത്ത് ഓട്ടോ നിര്‍ത്തിച്ച ഹമീദ് ഡ്രൈവറോട് കുട്ടിക്ക് ഐസ്ക്രീം വാങ്ങിക്കൊടുത്ത് തിരിച്ചു വരാന്‍ പറഞ്ഞ് വീട്ടമ്മയെ പിടിച്ചു വലിച്ചു കൊണ്ടു പോവുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഡ്രൈവറെ ഉരുക്കു ശരീരമുള്ള ഹമീദ് ഭീഷണിപ്പെടുത്തി വിരട്ടി വിട്ടു.
വെള്ളിയാഴ്ച ആയതിനാലും വിജന പ്രദേശമായതിനാലും ഈ സംഭവം ആരും അറിഞ്ഞില്ല. നിലവിളിച്ച വീട്ടമ്മയുടെ കരച്ചില് കടല്‍ക്കാറ്റില്‍ വിലയം കൊണ്ടു. വിജനപ്രദേശത്തു വെച്ച് ബലാത്സംഗം ചെയ്ത ശേഷം വീട്ടമ്മയെ വിട്ടയയ്ക്കുകയായിരുന്നു. അതേ ഓട്ടോയില്‍ വീട്ടില്‍ തിരിച്ചെത്തിയ ശേഷം വിവരം പറഞ്ഞു. തുടര്‍ന്ന് തിരൂര്‍ പോലീസില്‍ പരാതിപ്പെട്ടു. വീട്ടമ്മയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ മാനഭംഗം നടന്നതായി സ്ഥിതീകരിച്ചു. ശനിയാഴ്ച രാത്രിയോടെ പോലീസ് ഹമീദിനെ അറസ്റ്റു ചെയ്തു. പൊന്നാനി ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു. ഹമീദ് നേരത്തെ വേറെയും സ്ത്രീകളെ ഇതുപോലെ മാനഭംഗപ്പെടുത്തിയതായി സൂചനയുണ്ട്. പരാതി ലഭിച്ചാല്‍ കേസെടുക്കുമെന്ന്് തിരൂര്‍ എസ്.ഐ സുനില്‍ പുളിക്കല്‍ പറഞ്ഞു.