പതിനാറുകാരനെ 23 കാരി പീഡിപ്പിക്കുന്ന വീഡിയോ പുറത്ത്; വിവാഹത്തിനു തയ്യാറായില്ലെങ്കിൽ യുവാവിനെ കൊല്ലുമെന്നു ഭീഷണി

ക്രൈം ഡെസ്‌ക്

മീററ്റ്: ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്ന 23 കാരിയുടെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ആൺകുട്ടിയെ ശാരീരികമായി പീഡിപ്പിച്ചെന്ന് ആരോപിച്ചു യുവതിക്കെതിരേ ഉത്തർപ്രദേശിൽ ബലാത്സംഗകേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യു പി യുടെ കുറ്റകൃത്യ ചരിത്രത്തിൽ തന്നെ ഇതാദ്യമായി വ്യത്യസ്തമായ ലൈംഗിക പീഡന കേസിൽ 16 കാരന്റെ പരാതിയിൽ 23 കാരിക്കെതിരേ കേസെടുത്തിരിക്കുന്നത് ഷഹൻപൂർ പോലീസാണ്.
കോടതിയുടെ നിർദേശപ്രകാരം കുട്ടികൾക്കെതിരേയുള്ള ലൈംഗിക കുറ്റകൃത്യങ്ങളാണ് യുവതിക്കെതിരേ ചുമത്തിയിരിക്കുന്നത്. ചില വീഡിയോ കഌപ്പിംഗുകൾ കാട്ടി തന്നെ വിവാഹം കഴിക്കാൻ യുവതി 16 കാരനെ ഭീഷണിപ്പെടുത്തുകയും ദുരുപയോഗം ചെയ്യുകയുമായിരുന്നെന്നാണ് പരാതി. വിവാഹം കഴിച്ചില്ലെങ്കിൽ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് ആൺകുട്ടിയുടെ ജേഷ്ഠൻ പരാതിയുമായി പോലീസിന്റെ അരികിൽ എത്തിയെങ്കിലും കേസെടുക്കാൻ അവർ കൂട്ടാക്കിയില്ല. സാധാരണ കേസുകളിൽ നിന്നും വിഭിന്നമായി കുറ്റവാളി യുവതിയും ഇര ആൺകുട്ടിയുമാണെന്നതായിരുന്നു അവരെ ആശങ്കയിലാക്കിയത്. എന്നാൽ കുടുംബം വിഷയത്തിൽ കോടതിയെ സമീപിക്കുകയും കേസെടുത്ത് അന്വേഷണം നടത്താൻ കോടതി പോലീസിനോട് നിർദേശിക്കുകയായിരുന്നു. തുടർന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് യുവതിക്കെതിരേ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. പ്രണയബന്ധമാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് പ്രാഥമികാന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
ഇരുവരും തമ്മിൽ കൈമാറിയ എസ്എംഎസ് സന്ദേശങ്ങളുടെയും റെക്കോഡ് ചെയ്യപ്പെട്ട കോളുകളുടേയും പരിശോധന നടത്തിയ ശേഷമാണ് പോലീസ് ഈ നിഗമനത്തിൽ എത്തിയത്. യുവതി തന്നെ വിവാഹം കഴിക്കാൻ പയ്യന് സമ്മർദ്ദം ഉണ്ടാക്കിയിരുന്നതായും ഇയാൾ നിഷേധിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. രണ്ടുപേരുടേയും ഏതെങ്കിലും തരത്തിലുള്ള വീഡിയോകൾ ഉണ്ടോയെന്നും പോലീസ് പരിശോധന നടത്തുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top