ഡല്‍ഹിയില്‍ അധ്യാപകനെ വിദ്യാര്‍ഥികള്‍ കുത്തിക്കൊന്നു

ന്യൂഡല്‍ഹി:ഹാജര്‍ കുറവായതിന് നടപടിയെടുത്ത അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ കുത്തി കൊലപ്പെടുത്തി. ഡല്‍ഹിയിലെ നംഗോളോയ് ഏരിയയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പ്ലസ്ടു അധ്യാപകനായ മുകേഷ് കുമാറിനെയാണ് വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ വച്ച് കുത്തിപരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ അധ്യാപകനെ ബാലാജി ആക്ഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു.പളസ്ടു കളാസിലെ പരീക്ഷ നടന്നുകൊണ്ടിരിക്കെ ഹാളിൽ വിദ്യാർഥികൾ അധ്യാപകനുമായി തർക്കിക്കുകയും  കത്തികൊണ്ട് കുത്തുകയുമായിരുന്നു. മൂന്നു തവണ കുത്തേറ്റ് വീണ മുകേഷ് കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൃത്യം നടത്തിയ രണ്ട് വിദ്യാര്‍ഥികളേയും പൊലീസ് അറസ്റ്റ് ചെയ്തു. പളസ്ടു വിദ്യാഥികളായ ഇവരിൽ ഒരാളെ അടുത്തിടെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരുന്നു. പരീക്ഷ നടക്കുന്നതിനിടെ പുറത്താക്കിയ വിദ്യാർഥി ഹാളിലെത്തി അധ്യാപകനുമായി വാക്കേറ്റം നടത്തി. ഈ സമയം ഈ കുട്ടിയുടെ സുഹൃത്തായ മറ്റൊരു വിദ്യാര്‍ഥി പരീക്ഷ എഴുതിക്കൊണ്ടിരുന്നിടത്ത് നിന്ന് എഴുന്നേറ്റ് അധ്യാപകനെതിരെ തിരിഞ്ഞു. രണ്ട് പേരും ചേര്‍ന്ന് അധ്യാപകനെ മർദിക്കുകയും  കൈയിലിരുന്ന കത്തികൊണ്ട് കുത്തുകയുമായിരുന്നു. കൃത്യത്തിന് ശേഷം ഇരുവരും രക്ഷപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ ഇവർ മുകേഷ് കുമാറിനെയും പ്രിന്‍സിപ്പലിനേയും ഭീഷണിപ്പെടുത്തിയിരുന്നു.  നിരവധി തവണ പരീക്ഷയിൽ തോറ്റ വിദ്യാർഥികളാണിവരെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.

പരീക്ഷയിൽ തോൽക്കുകയോ,  ഹാജർ കുറഞ്ഞതിന് പുറത്താക്കുകയോ ചെയ്താൽ വിദ്യാർഥികൾ അധ്യാപകർക്ക് നേരെ തിരിയുന്നത് പതിവാണ്. സംഭവത്തിെൻറ പശ്ചാത്തലത്തിൽ സ്കൂളുകളിൽ സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധത്തിന് ഒരുങ്ങുകയാണ് അധ്യാപകർ.

Top