ഡാര്‍ക് സൈറ്റ്… കാമുകന്റെ ഭാര്യയെ കൊല്ലാന്‍ ടീന ക്വട്ടേഷന്‍ നല്‍കിയത് ഈ വെബ് സൈറ്റുവഴി; ടോര്‍ ഉപയോഗിക്കുന്ന വ്യക്തിയെ തിരിച്ചറിയാന്‍ ബുദ്ധിമുട്ട്…

രഹസ്യ നെറ്റ് വർക്കുകളാണ് ഡാർക്ക് സൈറ്റുകൾ. പ്രത്യേക സോഫ്റ്റ് വെയറുകൾ വഴിയോ അകൗണ്ടുകൾ വഴിയോ മാത്രമേ ഇവയിൽ കയറിക്കുടാനാവു.സാധാരണ കാണുന്ന വെബ്സൈറ്റുകളെ പോലെ ഓർക്കാൻ എളുപ്പമുള്ള പേരുകൾ അല്ല ഡാർക്ക് വെബിലെ വെബ്സൈറ്റുകൾക്ക്. .com എന്നപോലെ ഡാർക്ക് വെബിലെ ടോർ വെബ്സൈറ്റുകൾ .onion എന്നതിലാണ് അവസാനിക്കുന്നത്. ഇത്തരം വെബ്സൈറ്റുകൾ സാധാരണ ബ്രൗസറിൽ നിന്നു സന്ദർശിക്കാൻ സാധ്യമല്ല. ഉപയോഗിക്കുന്ന വ്യക്തിയുടെ ഐപി അഡ്രസ്, മറ്റു ഡേറ്റകൾ എന്നിവ പലതവണ എൻക്രിപ്റ്റ് ചെയ്താണ് ടോർ നെറ്റ്‌വർക്കിൽ കൈമാറ്റം ചെയ്യുന്നത്, ഇതിനാൽ ടോർ ഉപയോഗിക്കുന്ന വ്യക്തിയെ തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടാണ്. ഈ കാരണത്താൽ തന്നെ ടോർ വെബ്സൈറ്റ് സൈബർ ക്രിമിനലുകൾ ഏറെ ഉപയോഗിക്കുന്നുണ്ട്. ലഹരി വസ്തുക്കൾ, തോക്കുകൾ പോലുള്ള ആയുധങ്ങൾ, ഹാക്കിങ് ടൂളുകൾ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, ഫേക്ക് പാസ്പോർട്ടുകൾ, ഗുണ്ടാ സങ്കങ്ങൾ, പോണ്‍ മുതലായവയ്ക്ക് പെരുകേട്ടതാണ് ടോർ വെബ്സൈറ്റുകൾ.

Top