52 ദിവസം കൊണ്ടു സംസ്ഥാനം കുട്ടിച്ചോറായി: അരങ്ങേറിയത് അക്രമങ്ങളുടെ പരമ്പരയെന്ന് ആരോപണം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇടതു സർക്കാർ അധികാരത്തിൽ എത്തിയ ശേഷം സംസ്ഥാനത്ത് ക്രമസമാധാന നില വഷളായതായി റിപ്പോർട്ടുകൾ. സർക്കാർ അധികാരത്തിലെത്തി 52 ദിവസത്തികം സംസ്ഥാനത്ത് എട്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്.
എൽ.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്ന് 52 ദിവസം കഴിയുമ്പോൾ 38 കൊലപാതകങ്ങളാണ് അരങ്ങേറിയത്. 1470 സ്ത്രീപീഡനങ്ങളും 183 ബലാത്സംഗങ്ങളും നടന്നു. ഇതുകൂടാതെ നിരവധി രാഷ്ട്രീയ സംഘർഷങ്ങളാണ് ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
കുറ്റ്യാടി വേളത്ത് യൂത്ത് ലീഗ് പ്രവർത്തകനായ പുത്തലത്ത് നസിമുദ്ദീൻ വേട്ടേറ്റു മരിച്ചതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നത് പൊലീസിന്റെ നിഷ്‌ക്രിയത്വംമൂലമാണെ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഇത്തരത്തിൽ സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നത് അത്യന്തം ഉത്കണ്ഠാജനകമാണ്.
കണ്ണൂരിൽ തുടങ്ങിയ കൊലപാതകരാഷ്ട്രീയം മറ്റു ഭാഗങ്ങളിലും വ്യാപിക്കുന്നതിന്റെ സൂചനയാണ് വേളത്തു നടന്ന കൊലപാതകം. ഈ പ്രവണത മുളയിലേ നുള്ളിയില്ലെങ്കിൽ അത് വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കാൻ പോകുന്നത്. യൂത്ത് ലീഗ് പ്രവർത്തകനെ കൊലപ്പെടുത്തിയവരെ ഉടനടി പിടികൂടാനും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനും സർക്കാർ അടിയന്തരനടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top