ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇടയ്‌ക്കൊന്ന് വിശ്രമത്തിലേക്ക് പ്രവേശിച്ചതിന് ശേഷമുള്ള കളി ലാലിഗയിലായിരുന്നു. ഇതില്‍ റയലിന് വമ്പന്‍ മികവുമുണ്ടാക്കാന്‍ സാദിച്ചു.വിശ്രമത്തിന്റെ ഫലം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അനുഭവിച്ച് അറിഞ്ഞുതുടങ്ങി. ഈ സീസണിലെ പ്രകടനത്തില്‍ അതു കാണാനുമുണ്ടെന്ന് മഡ്രിഡ് കോച്ച് സിനദീന്‍ സിദാനാണ് വ്യക്തമാക്കിയത്.
ഈ സീസണില്‍ റയലിന്റെ 34 കളിയില്‍ എട്ടെണ്ണത്തില്‍ ഈ താരം പുറത്തിരുന്നു. കഴിഞ്ഞ സീസണില്‍ 38 കളിയില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ഇറങ്ങാതിരുന്നത്. അതുതന്നെ സീസണിന്റെ അവസാന ഘട്ടത്തില്‍ ഏറ്റ പരുക്കുമൂലമായിരുന്നുതാനും.
സീസണിലെ ക്രിസ്റ്റ്യാനോയുടെ പ്രകടനത്തില്‍, വിശ്രമം നല്‍കിയ കരുത്ത് പ്രകടമായി. ഉടനീളം നിറഞ്ഞുകളിക്കുന്നു. ഗോളടിയില്‍ ആവേശംകൊള്ളുന്നു. അത്‌ലറ്റിക്കോയ്‌ക്കെതിരായ കഴിഞ്ഞ ദിവസത്തെ ഹാട്രിക്കും റയലിനെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിന് അടുത്തെത്തിച്ചതും സിദാന്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം കിതച്ചുകിതച്ചാണു സീസണ്‍ പൂര്‍ത്തിയാക്കിയത്. ക്രിസ്റ്റ്യാനോയ്ക്കു കൂടുതല്‍ വിശ്രമം വേണമെന്നും എന്നാല്‍ അതു താരത്തെ പറഞ്ഞുമനസ്സിലാക്കുക വിഷമമാണെന്നും സിദാന്‍ അന്നു പറയുകയും ചെയ്തിരുന്നു.
ഈ സീസണില്‍ പക്ഷേ, റോണോ അതിനു വഴങ്ങി. ‘വിശ്രമത്തെക്കുറിച്ചു ഞാന്‍ കൂടക്കൂടെ റോണോയോടു പറയുമായിരുന്നു. എനിക്കു കക്ഷിയെ നന്നായി അറിയാം. ഇതുവരെ സീസണില്‍ 60-70 മത്സരങ്ങളാണു കളിക്കാറുള്ളത്. അതിന്റെ ഭാരം മുഴുവന്‍ കണക്കിലെടുക്കുമ്പോള്‍ വിശ്രമം അത്യാവശ്യമായിരുന്നു. സീസണിന്റെ അവസാനം നല്ല നിലയില്‍ത്തന്നെ പൂര്‍ത്തിയാക്കണമെങ്കില്‍ കളിക്കാര്‍ക്ക് ആവശ്യത്തിനു വിശ്രമം കിട്ടിയിരിക്കണം