ഊഹാപോഹങ്ങള്‍ താരം തള്ളി.ക്രിസ്റ്റിയാനോ റയല്‍ മാഡ്രിഡ് വിടില്ല

മാഡ്രിഡ്: റയല്‍ മാഡ്രിഡ് വിടുകയാണെന്ന ഊഹാപോഹങ്ങളെ എല്ലാം തള്ളി റയല്‍ മാഡ്രിഡ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രംഗത്ത്. റയല്‍ മാഡ്രിഡില്‍ കരിയര്‍ അവസാനിപ്പിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് താരം പരസ്യമായി വ്യക്തമാക്കി. കഴിഞ്ഞ രണ്ട് ട്രാന്‍സ്ഫര്‍ സീസണുകളില്‍ ക്രിസ്റ്റി റയല്‍ വിട്ട് മാഞ്ചസ്റ്ററിലോ പാരിസ് സെന്റ് ജെര്‍മെയ്‌നിലോ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഈ ഊഹാപോഹങ്ങളെല്ലാം തള്ളിക്കളഞ്ഞാണ് താരം തന്നെ പരസ്യമായി രംഗത്തെത്തിയത്. 2013-ല്‍ റെക്കോര്‍ഡ് തുകയ്ക്ക് ഗാരെത് ബെയ്‌ലിനെ ടീമില്‍ എടുത്തതിലും കോച്ച് അനല്‍ക്കോട്ടിയെ പുറത്താക്കിയതിലും ക്രിസ്റ്റി അസംതൃപ്തനാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ അവാര്‍ഡ് ജേതാവായ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് താരം നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. 33 വയസ്സുവരെ തനിക്ക് നിലവില്‍ റയലുമായി കരാറുണ്ടെന്ന് ക്രിസ്റ്റി പറഞ്ഞു. ഞാന്‍ തന്നെ പലവട്ടം പറഞ്ഞിട്ടുള്ളതു പോലെ എന്റെ സ്വപ്‌നം റയലില്‍ കരിയറില്‍ അവസാനിപ്പിക്കുകയാണ്. താന്‍ ഇവിടെ സെറ്റില്‍ഡ് ആണ്. സംതൃപ്തനുമാണ്. ക്ലബില്‍ തുടരാന്‍ താന്‍ താല്‍പര്യപ്പെടുന്നു. ലോകത്തിലെ ഏറ്റവും മികച്ച ക്ലബിലാണ് താന്‍ കളിക്കുന്നതെന്നും ക്രിസ്റ്റി വ്യക്തമാക്കി.cristia

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗാരെത് ബെയ്‌ലിനെ ടീമില്‍ എത്തിച്ചത് ക്രിസ്റ്റിയെ അസംതൃപ്തനാക്കയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ബെയ്ല്‍ ഗോള്‍ സ്‌കോര്‍ ചെയ്തപ്പോള്‍ ക്രിസ്റ്റിയുടെ മുഖത്ത് കണ്ട നിരാശ അതിന്റെ തെളിവായിരുന്നെന്നും പറയപ്പെട്ടു. പോരാത്തതിന് കഴിഞ്ഞ സീസണിലെ സമ്പൂര്‍ണ പരാജയത്തിനു ശേഷം കാര്‍ലോ അനല്‍ക്കോട്ടിയെ പുറത്താക്കിയതും ക്രിസ്റ്റിയെ ചൊടിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബെനിറ്റസിന്റെ പരിശീലന വ്യവസ്ഥകളോട് റൊണാള്‍ഡോക്ക് എതിര്‍പ്പാണെന്നും വാര്‍ത്ത പരന്നു.

Top