കൊച്ചി: എല്ലാം പോലീസ് തയ്യാറാക്കുന്ന തിരക്കഥയനുസരിച്ചാണ് നടക്കുന്നതെന്ന് സി ആര്‍ നീലകണ്ഠന്‍. മാതൃഭൂമി പ്രൈം ടൈം ചര്‍ച്ചയിലാണ് സി ആര്‍ ഈ വിമര്‍ശനം ഉന്നയിച്ചത്. ഇത് തിരക്കഥയാണ് ക്ലൈമാക്സ് എങ്ങനെയെന്ന ചര്‍ച്ചയിലാണ് അന്വേഷിക്കുന്ന പോലീസും രാഷ്ട്രീയ നേതാവും അതിന്റെ സമയമാകുമ്പോള്‍ പള്‍സര്‍ കോടതിയിലെത്തും. ഇതിന്റെ മുഴുവന്‍ തട്ടിപ്പു തിരക്കഥ രൂപപ്പെട്ടു കൊണ്ടിരിക്കുകയാണ്. പിന്നിലാരൊക്കെയോ ഉണ്ട്. നല്ല തിരക്കഥാകൃത്തുക്കള്‍, നല്ല അഭിനേതാക്കള്‍, എന്തുകൊണ്ട് പോലീസിന്റെ അന്വേഷണം ഇങ്ങനെ. തിരക്കഥയ്ക്കനുസരിച്ചു തന്നെ. വായിച്ചാല്‍ കൃത്യമായി മനസ്സിലാക്കാം.
പള്‍സര്‍ സുനി എന്തു പറയണമെന്ന് എല്ലാം തയ്യാറായിക്കഴിയുമ്പോള്‍ സുനി പ്രത്യക്ഷപ്പെടും. വളരെ വളരെ ആസൂത്രിതമായ ഒരുക്കമാണിപ്പോള്‍ നടക്കുന്നത്, സുനിയെ അന്നു പിടിച്ചിരുന്നെങ്കില്‍ ഇതാകുമായിരുന്നില്ല സ്ഥിതി. ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മണി മണി പോലെ ഉത്തരം പറയും. അങ്ങനെ വരാന്‍ പറ്റുമോ ഇനിയിതിന്റെ കഥ പുറത്തു വരല്ലേ, മുഴുവന്‍ മൂടപ്പെട്ടു. പോലീസിനറിയാം എല്ലാം തിരക്കഥ പോലീസിനും വക്കീലിനും കൊടുക്കും. ഒരു മിനിറ്റു കൊണ്ട് സിനിമാ ലോകം മുഴുവന്‍ കരഞ്ഞു കാണിച്ചു.
കോടിയേരി പറഞ്ഞു ഒറ്റപ്പെട്ട സംഭവം, ജിഷയുടെ ഒറ്റപ്പെട്ടത്, സൗമ്യയുടേത് ഒറ്റപ്പെട്ടത്, ഇതില്‍പെട്ട പ്രതികളൊക്കെ ക്രിമിനലുകളാണ്. ജിഷയുടെ രക്തത്തില്‍ അധികാരത്തില്‍ വന്ന മുഖ്യമന്ത്രി നമ്മുടെ രാഷ്ട്രീയക്കാരും സിനിമാക്കാരും ഭൂമാഫിയക്കാരും തമ്മിലുള്ള ബന്ധമൊക്കെ എല്ലാവര്‍ക്കുമറിയാം. ഇതിന്റെ പിന്നില്‍ തന്നെ ചില ഭൂമിയിടപാടുകളും സാമ്പത്തിക ഇടപാടുകളും ഇല്ലെന്ന് ആര്‍ക്കാണ് അറിയാത്തത്. മൂപ്പിളച്ച തര്‍ക്കങ്ങളുണ്ട് എന്ന് ആര്‍ക്കാണറിയാത്തത്. പോലീസിനെ എങ്ങനെ ഉപയോഗിക്കാം എന്ന് അവര്‍ക്കറിയാം. എന്തുകൊണ്ടാണ് തൃക്കാക്കര എസിയെ ആദ്യം വിളിച്ചത്. ഒരുപാട് സത്യങ്ങള്‍ മൂടപ്പെട്ടു കഴിഞ്ഞു.
പള്‍സര്‍ സുനിയുടെ പരാക്രമം കഴിഞ്ഞ് ഒരാഴ്ചയായിട്ടും മുഖ്യപ്രതിയെ പിടിക്കാനോ ഗൂഢാലോചന പുറത്തു കൊണ്ടു വരാനോ കഴിയാത്ത പോലീസിനെയും സര്‍ക്കാരിനേയും, വിമര്‍ശനങ്ങളോട് അസഹിഷ്ണുത കാണിക്കുന്ന സിനിമാക്കാരോടും മുഖത്തടിച്ചുള്ള ചോദ്യങ്ങളുമായി.