വയനാട്ടില്‍ പുഴയില്‍ മുതലക്കുഞ്ഞുങ്ങളെ കണ്ടെത്തി

മാനന്തവാടി:പുഴയില്‍ മുതലക്കുഞ്ഞുങ്ങളെ കണ്ടെത്തി. മാനന്തവാടി പുഴയുടെ ഭാഗമായ കൊയിലേരി വലിയ പാലത്തിന് സമീപമാണ് 10 മുതലക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. പുഴയില്‍ കുളിക്കാനെത്തിയവരാണ് മുതലക്കുഞ്ഞുങ്ങളെ ആദ്യം കണ്ടത്.

നാട്ടുകാര്‍ ഇവയെ പിടികൂടി ചാക്കിലാക്കി വനംവകുപ്പിന് കൈമാറി. വിവരമറിഞ്ഞ് പനമരം പൊലീസും സ്ഥലത്തെത്തിയിരുന്നു. ചീങ്കണ്ണിക്കുഞ്ഞുങ്ങളാണെന്ന് നാട്ടുകാര്‍ ആദ്യം സംശയിച്ചിരുന്നെങ്കിലും നെയ്യാര്‍ ഡാം ഡി.എഫ്.ഒ ഡോ. പ്രസാദ് മുതലക്കുഞ്ഞുങ്ങളാണെന്ന് സ്ഥിരീകരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top