ഏറെ അപകടകാരികളാണ് മുതലകള്‍. ആഫ്രിക്കയിലെ നൈല്‍ മുതലകളാണ് ഇക്കൂട്ടത്തില്‍ ഏറ്റവും അപകടകാരി. എന്നാല്‍ നൈല്‍ മുതലകളുമായി ജനിതക ബന്ധമുള്ള മറ്റൊരു ഇനം മുതലുകളുണ്ട്. പശ്ചിമ ആഫ്രിക്കന്‍ മുതലകള്‍ എന്നാണ് അവ അറിയപ്പെടുന്നത്. നൈല്‍ മുതലകളെ പോലെ ഇവയെ ഭയപ്പെടേണ്ടതില്ലത്രേ. കാരണം ഇവ ശാന്തരും സമാധാനപ്രിയരുമാണ്. നൂറിലധികം മുതലകളുള്ള തടാകക്കരയിലെ ഗ്രാമമാണ് ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയിലെ ബസൂലെ. എന്നാല്‍ ഇവിടെ താമസിക്കുന്നവര്‍ക്ക് മുതലകളെക്കൊണ്ട് ഇതുവരെ യാതൊരു ഉപദ്രവവും ഉണ്ടായിട്ടില്ല. മാത്രമല്ല ഈ ഗ്രാമത്തിലുള്ളവര്‍ മുതലകളെ ആരാധിക്കുക കൂടി ചെയ്യുന്നവരാണ്. മുതലകളുള്ള കുളത്തില്‍ നീന്തുന്നതിന് കുട്ടികള്‍ക്കും വെള്ളമെടുക്കുന്നതിന് സ്ത്രീകള്‍ക്കും പേടിയില്ല. അതേസമയം മുതലകളുടെ സംരക്ഷണത്തിന് ആവശ്യമായതെല്ലാം ഗ്രാമവാസികള്‍ ചെയ്യാറുമുണ്ട്. സഹാറ മരുഭൂമിയുടെ പ്രാന്തപ്രദേശങ്ങളിലുള്ള വരണ്ട മേഖലയിലെ ചെറിയ ജലാശയങ്ങളിലാണ് ഈ മുതലകളെ കാണാറുള്ളത്. അതുകൊണ്ട് തന്നെ മരുഭൂമി മുതലകള്‍ എന്ന പേരും ഈ മുതലകള്‍ക്കുണ്ട്. ക്രൊക്കഡിലിയ സുച്ചൂസ് എന്ന വംശാവലിയിലെ അംഗങ്ങളാണ് നൈല്‍ മുതലകളും ബസൂല ഗ്രാമത്തിലെ മുതലകളും. എന്നാല്‍ ഇതല്ലാതെ സ്വഭാവത്തില്‍ ഒരു സാമ്യതയും ഈ രണ്ട് മുതല വര്‍ഗ്ഗങ്ങളും തമ്മിലില്ല.
തടാകം നിറയെ മുതലകള്‍; നീന്താനും വെള്ളമെടുക്കാനും ഭയമില്ലാതെ ഗ്രാമവാസികള്‍
Tags: new type crocodile