ക്രിസ്തുവിനെ അനുകരിച്ച് വെള്ളത്തിനു മിതെ നടക്കാന്‍ ശ്രമം നടത്തിയ പാസ്റ്ററെ ഒടുവില്‍ മുതലകള്‍ കൊന്നു തിന്നു

ക്രിസ്തുവിനെ അനുകരിച്ച് വെള്ളത്തിന മിതെ നടക്കാന്‍ ശ്രമം നടത്തിയ പാസ്റ്ററെ ഒടുവില്‍ മുതകള്‍ കൊന്നു തിന്നു. സിംബാവെയില്‍ നടന്ന സംഭവം സിംബാവെ ടുഡേയാണ് റിപ്പോര്‍ട്ടു ചെയ്തത്. പൂമലംഗയിലെ വൈറ്റ് റിവര്‍ എന്ന പുഴയില്‍ വിശ്വാസികള്‍ക്കു മുന്നില്‍ ‘അത്ഭുതപ്രവൃത്തി’ നടത്താന്‍ ശ്രമിക്കുമ്പോഴാണ് ജോനാഥന്‍ തേത്വ എന്ന പാസ്റ്ററെ മുതലകള്‍ പിടികൂടിയത്.

സെയ്ന്റ് ഓഫ് ദി ലാസ്റ്റ് ഡെയ്സ് എന്ന സഭയിലെ പുരോഹിതനായ ഇദ്ദേഹം മുതലകളുടെ ബാഹുല്യം കൊണ്ട് ‘മുതലപ്പുഴ’ എന്ന പേരിലറിയപ്പെടുന്ന പുഴയാണ് ‘അത്ഭുതപ്രവൃത്തി’ക്കായി തെരഞ്ഞെടുത്തതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ”വിശ്വാസത്തെക്കുറിച്ചാണ് പാസ്റ്റര്‍ കഴിഞ്ഞ ഞായറാഴ്ച ക്ലാസെടുത്തത്. അദ്ദേഹം തന്റെ വിശ്വാസം ഞങ്ങള്‍ക്ക് മുന്നില്‍ ഇന്ന് തെളിയിക്കുമെന്നും അന്ന് പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ വിശ്വാസം തെളിയിക്കാനുള്ള ശ്രമം ദുരന്തത്തിലാണ് കലാശിച്ചത്. മൂന്ന് മുതലകള്‍ ഞങ്ങളുടെ കണ്‍മുന്നില്‍ വെച്ചാണ് അദ്ദേഹത്തെ കൊന്നുതിന്നത്” ഡീക്കണ്‍ എന്‍കോസിയെന്ന വിശ്വാസി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാസ്റ്റര്‍ 30 മീറ്റര്‍ ദൂരം വെള്ളത്തിന് മീതെ നടന്നതായി വിശ്വാസികള്‍ അവകാശപ്പെട്ടു. ഈ സമയത്ത് എവിടെ നിന്നോ പ്രത്യക്ഷപ്പെട്ട മുതലകള്‍ അദ്ദേഹത്തെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

Top