റോഡരികില്‍ യാചകയായി ഇരുന്ന സ്ത്രീയില്‍ നിന്നും പണം തട്ടിപ്പറിച്ച പോലീസുകാരനെ അറസ്റ്റ് ചെയ്തു.
ജമ്മു കാശ്മീരിലെ റംബാന്‍ ജില്ലയിലാണ് സംഭവം. പോലീസുകാരന്‍ വൃദ്ധയ്ക്കരികിലെത്തി ചോദ്യം ചെയ്യുന്നതും അവരില്‍നിന്നും പണംവാങ്ങുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയവഴി പ്രചരിച്ചതോടെയാണ് അറസ്റ്റുണ്ടായത്.
സംഭവത്തില്‍ ഒരു ഹെഡ്‌കോണ്‍സ്റ്റബിളിനെ സസ്‌പെന്‍ഡ് ചെയ്തതായും അറസ്റ്റ് ചെയ്തതായും റംബാന്‍ എസ്എസ്പി മോഹന്‍ ലാല്‍ പറഞ്ഞു.
പോലീസുകാരനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അമിത മദ്യപാനത്തെ തുടര്‍ന്ന് കിഷ്ത്വാറില്‍ നിന്നും ഇയാളെ അടുത്തിടെയാണ് ഇവിടേക്ക് ട്രാന്‍സ്ഫര്‍ ചെയ്തത്.
റംബാന്‍ പോലീസ് ലൈനില്‍ ജോലി ചെയ്തുവരികയായിരുന്നു ഇയാള്‍. കിഷ്ത്വാറില്‍ ഇയാള്‍ക്കെതിരെ മൂന്നു കേസുകള്‍ നിലവിലുണ്ട്.
അമിത മദ്യപാനത്തെ തുടര്‍ന്ന് ഇയാളുടെ എടിഎം കാര്‍ഡ് ഉള്‍പ്പെടെ ഭാര്യയെ ഏല്‍പ്പിച്ചിരിക്കുകയാണ്.
ഇതേതുടര്‍ന്ന് പാവപ്പെട്ടവരില്‍ നിന്നും പിടിച്ചുപറിച്ച് മദ്യപാനത്തിന് പണം കണ്ടെത്തുകയായിരുന്നു പോലീസുകാരന്‍ എന്നാണ് സൂചന.