കൊച്ചി: തിങ്കളാഴ്ച്ച ദിലീപിന്‍റെ വിധി എഴുതും. ദിലീപും ദിലീപിന്റെ വാക്കേത് രാമൻ പിള്ളയും ഇത്തവണ പരാജയത്തിന്റെ രുചിയറിയും എന്നാണു അടക്കം പറച്ചിൽ .തിങ്കാളാച്ച വരുന്ന വിധി തകർച്ചയുടെ തുടക്കം ആയിരിക്കുമെന്നും പറയപ്പെടുന്നു. നടി ആക്രമിക്കപ്പെട്ട കേസ്സില്‍ ദിലീപിനും ഒപ്പം ഉള്ളവര്‍ക്കും ജാമ്യം ലഭിച്ചുവെങ്കിലും ഇനിയുള്ള ദിവസങ്ങള്‍ കൂടുതല്‍ നിര്‍ണായകം ആവുകയാണ്
കേസ്സിലെ അന്വേഷണ ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം കിട്ടിയിരുന്നു . അധികം വൈകാതെ തന്നെ നടിയെ ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണം നിര്‍ത്തിവയ്ക്കണം എന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി സമർ പ്പിച്ചിരുന്നു.
തുടര്‍ന്നു ഈ കേസില്‍ എഫ് ഐ ആര്‍ റദ്ദാക്കണമെന്ന ആവശ്യവുമായും നടന്‍ കോടതിയെ സമീപിച്ചു. എന്നാല്‍ ജാമ്യ ഹര്‍ജിയ്ക്കിടെ കോടതിയില്‍ സമര്‍പ്പിച്ച ഫോണുകളുടെ ശാസ്ത്രീയമായ പരിശോധനാ ഫലം വരുന്ന തിങ്കളാഴ്ച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കിട്ടുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ ഇരു കൂട്ടര്‍ക്കും ഈ ദിവസം ഏറെ നിര്‍ണായകമാണ്.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്കിയ ഫോണുകളില്‍ നിന്ന് ഈ കേസിൻ്റെ തലവര തന്നെ മാറ്റി എഴുതാവുന്ന വിവരങ്ങള്‍ കിട്ടുമെന്നാണ് കരുതുന്നത്. ദിലീപ് മുംബയിലെ സ്വകാര്യ ഫോറന്‍സിക് ലാബിലയച്ച ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്തതായി അന്വേഷണ സംഘം കരുതുന്നു. അങ്ങനെയെങ്കില്‍ സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെ ഇതിലെ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.
2021 ആഗസ്റ്റ് വരെ ദിലീപ് ഉപയോഗിച്ച ഫോണിന്റെ സി.ഡി.ആര്‍ ഹൈക്കോടതി സമക്ഷം സമര്‍പ്പിച്ചിരുന്നു. സ്വകാര്യ ലാബില്‍ സ്വന്തം നിലയില്‍ തന്നെ വിവരങ്ങള്‍ പരിശോധിക്കുന്നതിന് രണ്ട് മൊബൈല്‍ ഫോണുകളാണ് നല്‍കിയിട്ടുള്ളത്. പക്ഷേ ഇതില്‍ ഏത് ഫോണാണ് മുംബയിലേക്ക് അയച്ചതെന്ന് ഇതുവരെ ദിലീപ് വ്യക്തമാക്കിയിട്ടില്ല. ഇത് തന്നെയാണ് ക്രൈം ബ്രാഞ്ചിനെ കുഴക്കുന്നതും. എന്നാല്‍ ഫോണ്‍ സ്വകാര്യ ലാബിലേക്ക് അയച്ചത് തെളിവ് നശിപ്പിക്കാനാണെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് സംഘം.
ജാമ്യഹർജിയ്ക്കിടെ കോടതിയിൽ ഹാജരാക്കിയ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാ ഫലം തിങ്കളാഴ്ച അന്വേഷണ സംഘത്തിന് ലഭിക്കാനാണ് സാധ്യത. ഈ മാസം നാലിനാണ് ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരുടെ ആറ് ഫോണുകൾ തിരുവനന്തപുരത്തെ ഹൈടെക്ക് സെല്ലിൽ എത്തിച്ചത്.ഫോണുകളുടെ അൺലോക്ക് പാറ്റേണും കൈമാറിയിരുന്നു. അന്വേഷണ സംഘത്തെ കബളിപ്പിച്ച് ഒളിപ്പിച്ച ഈ ഫോണുകളിൽ നിന്ന് അന്വേഷണത്തിന്റെ ഗതി മാറ്റിയേക്കാവുന്ന വിവരങ്ങൾ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ദിലീപ് മുംബയിലെ സ്വകാര്യ ഫോറൻസിക് ലാബിലേക്ക് അയച്ച രണ്ട് ഫോണുകൾ ഫോർമാറ്റ് ചെയ്തതായി അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ഇവയിൽ നിന്ന് ഐ.ടി, ഫോറൻസിക് വിദഗ്ദ്ധരുടെ സഹായത്തോടെ വിവരങ്ങൾ വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയാണ് ക്രൈം ബ്രാഞ്ചിനുള്ളത്. ദിലീപ് ഒളിപ്പിച്ച ഒരു ഫോണിൽ 12,000 കോളുകളാണ് പോയിട്ടുള്ളത്. ഒന്നിൽ നിന്ന് ആറും. ഇവയാണ് ഫോർമാറ്റ് ചെയ്തതായി സംശയിക്കുന്നത്. ദിലീപ് കൈവശമില്ലെന്ന് പറഞ്ഞ ഫോണിൽ നിന്ന് 2,000 വിളികൾ പോയിട്ടുണ്ട്.