ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ പിതാവ് വീടിന്റെ മുകളില്‍നിന്നും താഴേക്ക് എറിഞ്ഞു: പോലീസിനെപോലും ഭയപ്പെടുത്തിയ രംഗം

38കാരനായ യുവാവ് തന്റെ ആറ് മാസം പ്രായമായ കുഞ്ഞിനെ വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് താഴേക്ക് എറിഞ്ഞു. പോലീസിന്റെ പ്രയത്‌നം മൂലം കുഞ്ഞിനെ രക്ഷിക്കാന്‍ കഴിഞ്ഞു. സൗത്ത് ആഫ്രിക്കയിലാണ് സംഭവം നടന്നത്. മകളെയാണ് ഇയാള്‍ കൊല്ലാന്‍ നോക്കിയത്. കുഞ്ഞിനെ വീടിന്റെ മുകളില്‍ നിന്നും താഴേക്ക് എറിയുന്ന ഫോട്ടോ പുറത്തുവന്നു.പോലീസിനെ പോലും ഭയപ്പെടുത്തിയ രംഗമായിരുന്നു അത്. കുട്ടിയെ എറിയാന്‍ നിന്ന യുവാവിനെ തടയാന്‍ പോലീസ് പല ശ്രമങ്ങളും നടത്തി. ഒടുവില്‍ തൊട്ടുതൊട്ടില്ല എന്ന നിലയില്‍ എത്തി. പിന്നില്‍ വന്നു പിടിക്കുമ്പോഴേക്കും കുട്ടിയെ എറിഞ്ഞിരുന്നു. ആറോളം പോലീസ് സംഭവസ്ഥലത്തുണ്ടായിരുന്നു.മുകളിലും താഴെയയുമായി പോലീസ് നിന്നു. കുട്ടിയെ എറിഞ്ഞാല്‍ പിടിക്കാന്‍ വേണ്ടി നിലയുറപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ കുഞ്ഞിനെ രക്ഷിക്കാനായി. കുഞ്ഞിന്റെ കാല് പിടിച്ച് തല കീഴ്‌പ്പോട്ടാക്കി ഇയാള്‍ കുറച്ചുനേരം നിന്നു. അടുത്തുവന്നാല്‍ കുട്ടിയെ താഴേക്കിടും എന്ന ഭീഷണി പോലീസിനെ ഭയപ്പെടുത്തി.യുവാവിനെ പിന്നീല്‍ വന്ന് പോലീസ് പിടിച്ചപ്പോഴേക്ക് ഇയാള്‍ കുഞ്ഞിനെ എറിഞ്ഞിരുന്നു. ഭാഗ്യത്തിനാണ് കുഞ്ഞിന് അപകടം പറ്റാതിരുന്നത്. സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിങ്ക് റൂഫിനുമുകളില്‍ നിന്നാണ് ഇയാളുടെ അഭ്യാസം ഉണ്ടായത്.കുട്ടിയുടെ സംരക്ഷണം ചൈല്‍ഡ് പോലീസ് ഏറ്റെടുത്തു. 35 വയസുകാരിയായ മാതാവ് കുട്ടിയെ നേരത്തെ തന്നെ ഇയാള്‍ക്ക് നല്‍കുകയായിരുന്നു. എന്താണ് കുഞ്ഞിനെ കൊല്ലാനുണ്ടായ കാരണം എന്ന് വ്യക്തമല്ല. ഇയാളും കുഞ്ഞിനോടൊപ്പം മരിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും സംശയമുണ്ട്.

Top