ക്രൈം ഡെസ്‌ക്
ന്യൂഡൽഹി: ക്രൂരതയുടെ പുരുഷ മുഖമാണ് സുനിൽ റസ്‌തോഗി. പന്ത്രണ്ടു വർഷത്തിനിടെ അഞ്ഞൂറു പെൺകുട്ടികളെയാണ് ഇയാൾ ക്രൂരമായി പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് 38 കാരൻ സുനിൽ റസ്‌തോഗിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ കാലത്തിനിടയിൽ 2,500 കുട്ടികൾക്കെതിരേ ബലാത്സംഗശ്രമം നടത്തുകയും ചെയ്തു. ബാലപീഡനത്തിന് ഒരിക്കൽ അറസ്റ്റിലായ ഇയാൾ 2006 ൽ ഈ കേസിൽ ആറു മാസം തടവ് ശിക്ഷ അനുഭവിച്ചിരുന്നു. ഡൽഹി, ഉത്തരാഖണ്ഡ്, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് റസ്‌തോഗിയുടെ ഇരകളിൽ കൂടുതലും. ന്യൂ അശോക് നഗർ പോലീസ് സ്‌റ്റേഷനിലെ പോലീസുകാരാണ് കോണ്ടി ഗ്രാമത്തിലെ ഒളിത്താവളത്തിൽ നിന്നും ഇയാളെ പൊക്കിയത്. പല കേസുകളിലും തുമ്പ് കണ്ടെത്താനാകാതെ വിഷമിച്ച പോലീസ് ലൈംഗികാച്ചടക്കം ഇല്ലാത്ത ഒരാളാണ് സംഭവത്തിന് പിന്നിലെന്ന് മനസ്സിലാകുകയായിരുന്നു. 2004 ൽ അയൽക്കാരന്റെ മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതിന് നാട്ടുകാർ ഇയാളെയും കുടുംബത്തെയും താമസിച്ചിരുന്ന നാട്ടിൽ നിന്നും തല്ലിയോടിച്ചിരുന്നു.
ഡിസംബർ 13 മുതലായിരുന്നു റസ്‌തോഗിയുടെ കഷ്ടകാലം തുടങ്ങിയത്. സ്‌കൂളിൽ നിന്നും മടങ്ങുകയായിരുന്ന ഒരു 10 വയസ്സുകാരിയെ കയറിപ്പിടിച്ചത് മുതൽ. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നി മാതാപിതാക്കൾ കൗൺസിലിംഗിന് വിധേയമാക്കും വരെ ഇക്കാര്യം രഹസ്യമായി കുട്ടി സൂക്ഷിച്ചു. പിന്നീട് കുട്ടി നൽകിയ വിവരം വെച്ച് പോലീസ് ഇയാളെ പൊക്കുകയായിരുന്നു. ജനുവരി 12 ന് ന്യൂ അശോക നഗറിൽ നിന്നും സമാനഗതിയിൽ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച മറ്റ് രണ്ടു കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഒമ്പതും പത്തും പ്രായക്കാരായ പെൺകുട്ടികൾ ട്യൂഷൻ കഌസ്സ് കഴിഞ്ഞ് മടങ്ങുമ്പോൾ പുതിയ വസ്ത്രം വാങ്ങിത്തരാമെന്ന് പറഞ്ഞ് റസ്‌തോഗി കുട്ടികളെ മോഹിപ്പിച്ചു കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. സമീപത്തെ പണി നടക്കുന്ന ഒരു കെട്ടിടത്തിലേക്ക് കുട്ടികളെ കൊണ്ടുപോയ റസ്‌തോഗി അവിടെ വെച്ച് ആക്രമിക്കാൻ തുടങ്ങി. കുട്ടികൾ ഉച്ചത്തിൽ ശബ്ദം വെച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു.
പോലീസ് പിടിച്ചതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിൽ 2004 മുതൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു തുടങ്ങിയതായി പറഞ്ഞു. 1990 ൽ പിതാവിനെ തയ്യൽ ജോലികളിൽ സഹായിക്കാനായി ഡൽഹിയിലേക്ക് വന്ന ഇയാൾ പിന്നീട് മയൂർ വിഹാറിൽ സ്വന്തമായി കട തുടങ്ങുകയായിരുന്നു. അന്ന് മുതലാണ് ഈ വൈകൃതത്തിന്റെ അടിമയായി തുടങ്ങിയത്. പിന്നീട് രുദ്രാപൂരീലേക്ക് മാറിയ ഇയാൾ വസ്തുക്കച്ചവടത്തിലേക്ക് മാറി. 2006 ൽ ഒരു ഫാമിലെ ജോലിക്കാരിയെ പീഡിപ്പിച്ചതിന് ആറുമാസം തടവ് ശിക്ഷ അനുഭവിച്ചു. കുടുംബത്തെ നാട്ടുകാർ ഓടിച്ചതിനെ തുടർന്ന് ബിലാസ്പൂരിലേക്ക് പോരുകയും അവിടെ വാടകയ്ക്ക് താമസിക്കുകയും ചെയ്തു. എല്ലാ ശനിയാഴ്ചകളും ഡൽഹിയിൽ പണി അന്വേഷിച്ച് പോകുമാമയിരുന്നു. ഈ സമയത്ത് താൻ ഉപയോഗിച്ച പഴയ ഇരകളെ കണ്ടെത്തുകയും അവരെ മോഹിപ്പിച്ച് ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യും.
പെൺകുട്ടികൾ പ്രതിരോധിച്ചാൽ അവരെ ആദ്യം വിട്ടയയ്ക്കുകയും നഗരം വിടുകയും ചെയ്യുന്ന റസ്‌തോഗി. അതിന് ശേഷം പെൺകുട്ടികളെ വിളിച്ച ബഌക്ക്‌മെയിൽ ചെയ്യുകയും തന്റെ സമയത്ത് വരുത്തിക്കുകയും ചെയ്യും. ഇയാളുടെ പല കുറ്റകൃത്യങ്ങളും പുറത്തുവരാത്ത സാഹചര്യത്തിൽ പോലീസ് പുതിയ അന്വേഷണത്തിനായി പ്രത്യേക ടീമിനെ തന്നെ രൂപപ്പെടുത്തിയിരിക്കുകയാണ്.