മതം മാറി വിവാഹം കഴിച്ചതിന്റെ പേരില്‍ ക്രൂരത !..നിര്‍ബന്ധിച്ച് ഗര്‍ഭ പരിശോധന നടത്തി; വയറ്റില്‍ ചവിട്ടി..!തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാ സെന്ററില്‍വച്ച് തന്നെ ക്രൂരമായി മര്‍ദിച്ചെന്നു യുവതി.അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നു ഹൈക്കോടതി

കൊച്ചി:മതം മാറി വിവാഹം കഴിച്ചതിന്റെ പേരില്‍ ക്രൂരമായ പീഡനം ഏറ്റതായി യുവതിയുടെ വെളിപ്പെടുത്തലിൽ അന്വോഷണം നടത്താണ് ഹൈക്കോടതി.മതം മാറി വിവാഹം കഴിച്ചതിന്‍റെ പേരിൽ തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാ സെന്‍ററിൽ തന്നെ ക്രൂരമായി ദേഹോപദ്രവമേൽപിച്ചെന്ന് കണ്ണൂർ മണ്ടൂർ സ്വദേശിനി ശ്രുതി ഹൈക്കോടതിയിൽ മൊഴി നൽകി. ഇതു രേഖപ്പെടുത്തിയ ഡിവിഷൻ ബെഞ്ച് തൃപ്പൂണിത്തുറയിലെ യോഗാ സെന്‍ററിനെതിരേ അന്വേഷണം നടത്തണമെന്നു നിർദേശം നൽകി.തന്‍റെ ഭാര്യ ശ്രുതിയെ മാതാപിതാക്കൾ തടവിലാക്കിയെന്നും വിട്ടുകിട്ടാൻ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് കണ്ണൂർ പരിയാരം സ്വദേശി അനീസ് അഹമ്മദ് നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. ഇന്നലെ രാവിലെ കോടതിയിൽ ഹാജരാക്കിയ ശ്രുതിയെ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശ് മുന്പാകെ മൊഴിയെടുക്കാൻ വിട്ടു. ഉച്ചകഴിഞ്ഞു വീണ്ടും ഹർജി പരിഗണിച്ചപ്പോൾ, യോഗാ സെന്‍ററിൽ നിന്നു തനിക്ക് പീഡനം ഏൽക്കേണ്ടി വന്നെന്ന് വിവരിച്ചു.

കഴിഞ്ഞ ജൂണ്‍ 22 മുതൽ ഓഗസ്റ്റ് 18 വരെ യോഗ സെന്‍ററിലായിരുന്നെന്നും വിവാഹത്തിൽ നിന്ന് പിൻമാറാൻ ഭീഷണിപ്പെടുത്തിയെന്നും തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും ശ്രുതി വെളിപ്പെടുത്തി. നിർബന്ധിച്ച് ഗർഭ പരിശോധന നടത്തിയെന്നും മുഖത്തടിച്ചും വയറ്റിൽ ചവിട്ടിയും ഉപദ്രവിച്ചെന്നും മൊഴിയിൽ പറയുന്നു. തനിക്കൊപ്പം 60 പേർ സെന്‍ററിൽ ഉണ്ടായിരുന്നെന്നും ശ്രുതി പറഞ്ഞു. ഈ വിവരങ്ങൾ പോലീസ് രാവിലെ രേഖപ്പെടുത്തിയ മൊഴിയിലില്ലെന്നു കണ്ട ഡിവിഷൻ ബെഞ്ച് നേരിട്ട് ശ്രുതിയുടെ മൊഴിയെടുക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അനീസ് അഹമ്മദുമായുള്ള വിവാഹശേഷം ശ്രുതി ഒരുമാസത്തോളം ഡൽഹിയിൽ കഴിഞ്ഞിരുന്നു. പിന്നീടാണ് പയ്യന്നൂർ കോടതിയിൽ ഹാജരായത്. ഇവിടെവച്ച് ബന്ധുക്കൾ ബലപ്രയോഗത്തിലൂടെ ശ്രുതിയെ തട്ടിക്കൊണ്ടു പോയെന്നായിരുന്നു ഹർജിക്കാരന്‍റെ ആരോപണം. ഇന്നലെ ശ്രുതിയോടു വിവരങ്ങൾ ചോദിച്ചറിഞ്ഞ ഡിവിഷൻ ബെഞ്ച് ഫിസിക്സിൽ ബിരുദാനന്തര ബിരുദമുള്ളയാളാണ് ശ്രുതിയെന്നും ഉന്നത വിദ്യാഭ്യാസമുള്ള ഇവർക്ക് വിവാഹം എങ്ങനെ വേണമെന്ന് തീരുമാനിക്കാമെന്നും പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരം പോകാമെന്ന് കോടതി വ്യക്തമാക്കിയതോടെ ശ്രുതി ഭർത്താവിനൊപ്പം മടങ്ങി.

ഇതിനിടെ ശ്രുതിയുടെ അമ്മയുടെ മൊഴി കൂടി രേഖപ്പെടുത്തണമെന്ന് എതിർകക്ഷികൾ ആവശ്യപ്പെട്ടെങ്കിലും പോലീസിന് അന്വേഷണത്തിന്‍റെ ഭാഗമായി ഇക്കാര്യം ചെയ്യാനാവുമെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച് കേസ് ഒക്ടോബർ ആറിന് വീണ്ടും പരിഗണിക്കാൻ മാറ്റി. മതം മാറി വിവാഹം കഴിച്ച പെണ്‍കുട്ടികളെ ഈ സെന്‍ററിൽ ദ്രോഹിക്കുന്നുണ്ടെന്ന പരാതി കഴിഞ്ഞ ദിവസം തൃശൂർ സ്വദേശിനി ഡോ.ശ്വേത ഹരിദാസ് കോടതിയിൽ ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശ്രുതിയും പരാതി പറഞ്ഞത്. കമ്മീഷണർ മുന്പാകെ മൊഴിയെടുക്കാൻ വിട്ടിട്ട് വനിതാ എസ്ഐ മുന്പാകെ മൊഴി രേഖപ്പെടുത്തിയതിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി.

Top