പിതാവിനെ കാണാന്‍ ജയിലിലെത്തിയ കുഞ്ഞുങ്ങളുടെ കവിളില്‍ സീല്‍ പതിപ്പിച്ച് ക്രൂരത

ഭോപ്പാൽ : ഇതാണ് കണ്ണിൽ ചോരയില്ലാത്ത ക്രൂരത !.. പിതാവിനെ കാണാന്‍ ജയിലിലെത്തിയ കുഞ്ഞുങ്ങളുടെ കവിളില്‍ സീല്‍ പതിപ്പിച്ച് പോലീസിന്റെ ക്രൂരത .ബന്ധുക്കളെ കാണാനെത്തിയ കുഞ്ഞുങ്ങളുടെ കവിളില്‍ സീല്‍ പതിപ്പിച്ച സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാരിനോട് മനുഷ്യവകാശ കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടു. ഭോപ്പാലില്‍ രക്ഷാബന്ധന്‍ ദിവസം അമ്മമാരോടൊപ്പം ജയിലിലെത്തിയ കുഞ്ഞുങ്ങളുടെ കവിളിലാണ് സീല്‍ പതിപ്പിച്ചത്.രക്ഷാബന്ധന്‍ ദിവസത്തോട് അനുബന്ധിച്ചാണ് സ്ത്രീകള്‍ കൂട്ടത്തോടെ ബന്ധുക്കളെ കാണാന്‍ ജയിലിലെത്തിയത്. ‘രക്ഷാബന്ധന്‍ പര്‍വ്, കേന്ദ്രീയ ജയില്‍, ഭോപ്പാല്‍’ എന്നെഴുതിയ വട്ടത്തിലുള്ള ചുവന്ന സീലാണ് പതിപ്പിച്ചത്. പിതാവിനെ കാണാനെത്തിയ രണ്ട് കുഞ്ഞുങ്ങളുടെ കവിളില്‍ സീല്‍ പതിപ്പിച്ച ചിത്രം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മനുഷ്യവകാശ കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടത്.സാധാരണക്കാര്‍ നിരന്തരം നിരീക്ഷണത്തിലാണ് എന്ന് ജനങ്ങളെ ഓര്‍മിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരം സീല്‍ പതിപ്പിച്ചുള്ള നടപടിയെന്ന് കമ്മീഷനില്‍ പരാതി നല്‍കിയ സച്ചിന്‍ ജയിന്‍ എന്ന മനുഷ്യവകാശ പ്രവര്‍ത്തകന്‍ മാധ്യമങ്ങളോട് പറഞ്ഞു. അഭിമാനത്തോടെയുള്ള ജീവിതത്തിന്‍ അവര്‍ക്ക് അര്‍ഹതയില്ലെന്നോണം ക്രിമിനുലകള്‍ക്ക് സമാനമാണ് ഭരണക്കൂടം ജനത്തെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മധ്യപ്രദേശ് ജയില്‍ ഡയറക്ടര്‍ ജനറലോടാണ് മനുഷ്യവകാശ കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ഒരാഴ്ച്ചത്തെ സമയമാണ് നല്‍കിയിരിക്കുന്നത്.ജയിലില്‍ കഴിയുന്ന സ്ത്രീ തടവുകാരുടെ കുഞ്ഞുങ്ങളും സന്ദര്‍ശകരുടെ കുഞ്ഞുങ്ങളും തമ്മില്‍ മാറി പോകാതിരിക്കാനാണ് സീല്‍ പതിപ്പിച്ചതെന്നാണ് ജയില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ സാധാരണഗതിയില്‍ കൈയിലാണ് സീല്‍ പതിപ്പിക്കുന്നത് എന്ന് ഡയറക്ടര്‍ ജനറല്‍ സഞ്ജയ് ചൗദരി മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞുങ്ങളുടെ കവിളില്‍ സീല്‍ പതിപ്പിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമോ എന്ന് അദ്ദേഹം വ്യക്തമാക്കി.8500ഓളം സ്ത്രീകളാണ് രക്ഷാബന്ധന്‍ പ്രമാണിച്ച് അന്നേ ദിവസം ജയിലിലെത്തിയതെന്നും തിരക്ക് കാരണം ചില കുട്ടികളുടെ ഉള്ളംകയ്യില്‍ സീല്‍ പതിപ്പിക്കാനായില്ലെന്നുമാണ് ജയില്‍ സൂപ്രഡിനന്റ് ദിനേഷ് നാരഗ്വേയുടെ വാദം. സിലില്ലാത്ത കുട്ടികള്‍ പിന്നീട് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തിരക്കില്‍ കവിളില്‍ പതിപ്പിക്കുകയായിരുന്നു.പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് നിയമില്ലെങ്കിലും ഇവര്‍ മനുഷ്യവകാശം ലംഘിച്ചതായാണ് നിയമവിദഗ്ദര്‍ വിലയിരുത്തുന്നത്. കട്ടികളെ മാനസികമായി ഇത് ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top