ഇടതൂര്‍ന്ന മുടിക്ക് തൈരും ഉലുവയും

മുടി കൊഴിച്ചില്‍, താരന്‍, മുടിയുടെ അറ്റം പിളരല്‍ തുടങ്ങി മുടിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ തൈരിന് കഴിയും. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മുടിക്കുള്ള പങ്ക് ചില്ലറയല്ല. തൈരിലൂടെ മുടിയുടെ ആരോഗ്യവും കരുത്തും വര്‍ദ്ധിപ്പിക്കാം. അതിനായി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്നതാണ് ശ്രദ്ധിക്കേണ്ടത്. തൈരില്‍ ഉലുവ പൊടിച്ചത് ചേര്‍ത്ത് ഇതി തലയില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. അരമണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് മുടിക്ക് ആരോഗ്യവും ബലവും നല്‍കുന്നു. മുട്ടയുടെ വെള്ളയും തൈരും മുടിക്ക് കരുത്തും തിളക്കവും ആരോഗ്യവും നല്‍കാന്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. മുട്ടയും തൈരും സമാസമം മിക്‌സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുടി കൊഴിച്ചില്‍ അകറ്റി മുടി വളരാനും നല്ല തിളക്കം നല്‍കാനും സഹായിക്കുന്നു. പലപ്പോഴും മുടിയിലെ താരനും പേനുമാണ് മുടി കൊഴിച്ചിലിന്റെ പ്രധാന പ്രശ്‌നക്കാര്‍. എന്നാല്‍ ഇനി പേനിനേയും താരനേയും നിമിഷ നേരം കൊണ്ട് ഓടിക്കാന്‍ സഹായിക്കും മാര്‍ഗ്ഗമാണ് തൈരും നാരങ്ങ നീരും. ഒരു കപ്പ് തൈരില്‍ രണ്ട് സ്പൂണ്‍ നാരങ്ങ നീര് മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കാം. ഇത് താരനേയും പേനിനേയും ഇല്ലാതാക്കും. നെല്ലിക്കപ്പൊടിയും തൈരും ഇതു പോലെ തന്നെ മുടിക്ക് ആരോഗ്യവും തിളക്കവും നല്‍കാന്‍ സഹായിക്കുന്ന വഴിയാണ്. ഇവ രണ്ടും മുടിയില്‍ തേച്ച് പിടിപ്പിച്ച് ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകാം. ഇത് മുടി വളരാന്‍ സഹായിക്കുന്നു. നെല്ലിക്കപ്പൊടിയും തൈരും ഇതു പോലെ തന്നെ മുടിക്ക് ആരോഗ്യവും തിളക്കവും നല്‍കാന്‍ സഹായിക്കുന്ന വഴിയാണ്. ഇവ രണ്ടും മുടിയില്‍ തേച്ച് പിടിപ്പിച്ച് ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകാം. ഇത് മുടി വളരാന്‍ സഹായിക്കുന്നു. തൈരും ഒലീവ് ഓയിലും മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് തലയോട്ടിയിലെ വരള്‍ച്ച മാറ്റുകയും മുടിക്ക് തിളക്കം നല്‍കാന്‍ സഹായിക്കുകയും ചെയ്യുന്നു. കറിവേപ്പില അരച്ചതും തൈരും മിക്‌സ് ചെയ്ത് മുടിയില്‍ തേക്കുന്നതും അകാലനര പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. ഇത് മുടിക്ക് ആരോഗ്യവും തിളക്കവും നല്‍കുന്നു.

Top