ചില്ലറക്ഷാമം പരിഹരിക്കാന്‍ പള്ളിയിലെ നേര്‍ച്ച പെട്ടികള്‍ തുറന്നിട്ടു; ആവശ്യക്കാര്‍ക്ക് ചില്ലറയെടുക്കാം

ആലുവ: ചില്ലറയില്ലാതെ നട്ടം തിരിഞ്ഞ ഇടവകക്കാരെ സഹായിക്കാന്‍ നേര്‍ച്ചപ്പെട്ടികള്‍ തുറന്ന് കൊടുത്ത് ഇടവ വികാരിയുടെ സഹായം. പുക്കാട്ടുപടി തേവക്കല്‍ സെന്റ് മാര്‍ട്ടിന്‍ പള്ളി അധികൃതരാണ് ചില്ലറ ലഭിക്കാന്‍ ഈ വഴി പ്രയോഗിച്ചത്. ഇടവകാംഗങ്ങള്‍ ആവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പോലും ചില്ലറയില്ലാതെ കഷ്ടപ്പെടുന്നത് കണ്ടാണ് ഈ തീരുമാനം.

ഞായറാഴ്ച തേവക്കല്‍ സെന്റ് മാര്‍ട്ടിന്‍ പള്ളിയിലെ കുര്‍ബാനക്കുശേഷം വികാരി ഫാ.
ജിമ്മി പൂച്ചക്കാടിന്റെ അറിയിപ്പ് കേട്ടവര്‍ ആദ്യമൊന്ന് അദ്ഭുതപ്പെട്ടു. പള്ളിക്കകത്തെ രണ്ട് നേര്‍ച്ച കുറ്റികളും തുറന്നിടുകയാണെന്നും ആവശ്യമുള്ളവര്‍ക്ക് പണമെടുത്ത ശേഷം ലഭിക്കുന്ന മുറക്ക് തിരികെ നല്‍കിയാല്‍ മതിയെന്നുമായിരുന്നു അറിയിപ്പ്. ചില്ലറയില്ലാതെ കഷ്ടപ്പെട്ടിരുന്നവര്‍ക്ക് ഇത് ആശ്വാസമായി. പത്തും അമ്പതും നൂറു മടക്കം ചില്ലറ നോട്ടുകള്‍ ആവശ്യക്കാര്‍ എടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

500 രൂപ മാത്രമാണ് അവശേഷിച്ചത്. ഇടവകാംഗങ്ങളുടെ ബുദ്ധിമുട്ട് കണ്ടറിഞ്ഞുള്ള തിരുമാനമാണിതെന്ന് വിശ്വാസികള്‍ പറഞ്ഞു.

Top