കോഴിക്കോട്: നോട്ട് നിരോധനം കള്ളപ്പണക്കാര്‍ നേരത്തെ അറിഞ്ഞിരുന്നുവെന്നതിന് വീണ്ടും തെളിവുകള്‍ പുറത്ത്. മുംബൈയിലെ മലയാളി വ്യാപാരിയുടെ വെളിപ്പെടുത്തല്‍ ഇതിന് തെളിവായിരുന്നു.
മുംബൈയിലെ സഹവ്യാപാരികളെല്ലാം 500, 1000 രൂപയുടെ നോട്ടുകള്‍ ഒരാഴ്ച മുമ്പേ മാറ്റിയിരുന്നുവെന്നായിരുന്നു ഇയാളുടെ വെളിപ്പെടുത്തല്‍ഇതിന് പിന്നാലെ നോട്ട് നിരോധനം ഒരാഴ്ച മുമ്പേ മലയാളി യുവാവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിലും ദുരൂഹത ഏറെയാണ്. കേന്ദ്രമന്ത്രിമാരെപ്പോലും അറിയിക്കാതെയാണ് മോദി രഹസ്യനീക്കം നടത്തിയതെന്നായിരുന്നു റിപോര്‍ട്ടുകള്‍. എന്നിട്ടും ഇതൊക്കെ എങ്ങനെ സംഭവിച്ചുവെന്നതാണ് ഉയരുന്ന ചോദ്യം. അംബാനിക്കും അദാനിക്കും നോട്ട് നിരോധനം അറിയാമെന്ന വാദത്തിനിടെയാണ് ഈ റിപ്പോര്‍ട്ടുകളും ചര്‍ച്ചയാകുന്നത്.
ഇക്കാര്യം ആറ് ദിവസം മുമ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ദുരൂഹതയ്ക്കിടയാക്കിയിട്ടുണ്ട്. ധീരജ് ദിവാകര്‍ എന്ന പേരിലുള്ള പ്രൊഫൈലിലാണ് നവംബര്‍ 2ന് നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. അടുത്താഴ്ച 1000, 500 നോട്ടുകള്‍ അസാധുവാക്കാന്‍ സാധ്യതയുണ്ടെന്ന് സൂചന കിട്ടിയിട്ടുണ്ട്. എല്ലാവരും 100ന്റെ നോട്ടുകളാക്കി എടുത്തുവയ്ക്കുക. ഇനി അറിഞ്ഞില്ല ആരും പറഞ്ഞില്ല എന്നും പറഞ്ഞ് വന്നേക്കരുത് എന്നാണ് പോസ്റ്റ്.
ഈ മാസം എട്ടിന് രാത്രി എട്ടുമണിക്കായിരുന്നു നോട്ട് അസാധുവാക്കിയ മോദിയുടെ പ്രഖ്യാപനം. മോദി വേണ്ടപ്പെട്ടവര്‍ക്കു നേരത്തേ വിവരം നല്‍കിയ ശേഷമാണ് പ്രഖ്യാപനം നടത്തിയതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചിരുന്നു. അതുകൊണ്ടാണ് കഴിഞ്ഞ സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ബിജെപി ബന്ധമുള്ളവരുടെ ബാങ്ക് എക്കൗണ്ടുകളില്‍ വന്‍ തോതില്‍ പണം നിക്ഷേപിക്കപ്പെട്ടതെന്നും നേതാക്കള്‍ പറഞ്ഞിരുന്നു.
മോദിയുടെ നടപടിയെ എതിര്‍ത്ത കെജ്രിവാളിനെ വെറുത്തു തുടങ്ങിയിരിക്കുന്നുവെന്ന് ഈ മാസം 11ന് മറ്റൊരു പോസ്റ്റും ധീരജ് ദിവാകറിന്റേതായുണ്ട്.