സര്‍വകലാശാലയുടെ പഠനകേന്ദ്രത്തിന്റെ മാണിയുടെ പേര് മാറ്റാതെ സഹായമില്ലെന്ന് സര്‍ക്കാര്‍; കെഎം മാണിയുടെ പേരില്‍ കുസാറ്റില്‍ പുതിയ വിവാദം

കളമശേരി : കൊച്ചി സര്‍വകലാശാലയിലെ ബജറ്റ് പഠനകേന്ദ്രത്തിന്റെ മാണിയുടെ പേര് മാറ്റാതെ സഹായമില്ലെന്ന് സര്‍ക്കാര്‍. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച് റിക്കോര്‍ഡിട്ട മാണിക്കുള്ള അംഗീകരാമായി പഠനകേന്ദ്രത്തിന് പേര് നല്‍കിയത്. മാണിയുടെ മാറ്റാതെ കോഴ്സ് തുടങ്ങാന്‍ അനുമതി നല്‍കാനാവില്ലെന്ന നിലപാടിലുറച്ചു സിന്‍ഡിക്കറ്റ് അംഗങ്ങള്‍ എത്തിയതാണ് ഇതിന് കാരണം.

പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ബജറ്റ് പോളിസി ആന്‍ഡ് ബജറ്റിങ് കോഴ്സിന് അനുമതി നല്‍കിയില്ല. കുസാറ്റിന്റെ പൊതുപ്രവേശന പരീക്ഷ വിജ്ഞാപനത്തില്‍ കോഴ്സ് ഉള്‍പ്പെടുത്തിയതുമില്ല. കേന്ദ്രത്തിന്റെ പേരു മാറ്റണമെന്നത് ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പുതിയ സിന്‍ഡിക്കറ്റിന്റെ ആദ്യ തീരുമാനങ്ങളിലൊന്നായിരുന്നു. കെ.എം. മാണിക്കെതിരെ അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ പേര് സര്‍വകലാശാല പഠനവിഭാഗത്തിനിടുന്നത് അനുചിതമാണെന്ന എല്‍ദോ ഏബ്രഹാം എംഎല്‍എയുടെ ആവശ്യം സിന്‍ഡിക്കറ്റ് അംഗീകരിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒക്ടോബര്‍ 15ന് എടുത്ത തീരുമാനം സര്‍ക്കാരിന് അയച്ചു. സര്‍ക്കാര്‍ മറുപടി അറിയിച്ചിട്ടില്ല. കെ.എം. മാണിയുടെ പേരില്‍ തന്നെയാണ് ഇപ്പോഴും സെന്റര്‍ അറിയപ്പെടുന്നത്. 20 പേര്‍ക്കു പ്രവേശനം ലഭിക്കുന്ന പാഠ്യപദ്ധതി തയാറാക്കിയാണു കോഴ്സിന് സര്‍വകലാശാലയുടെ അനുമതി തേടിയത്. ഇതോടെയാണ് സിന്‍ഡിക്കേറ്റ് നിലപാട് കടുപ്പിച്ചത്. മാണിയുടെ പേരു മാറ്റുന്നതിനെ സര്‍ക്കാരില്‍ ഒരു വിഭാഗം അംഗീകരിക്കുന്നില്ല. ഇടതുപക്ഷത്തേക്ക് മാണി എത്തുമെന്ന് കരുതുന്നവരാണ് ഇത്.
ഏതായാലും കോഴ്സില്‍ അക്കാദമിക് കൗണ്‍സില്‍ ഉള്‍പ്പെടെ അനുകൂല തീരുമാനമെടുത്തിട്ടുണ്ട്. സെന്റര്‍ പ്രവര്‍ത്തിക്കുന്നതിനു കെട്ടിട നിര്‍മ്മാണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു സര്‍ക്കാര്‍ അഞ്ചു കോടി രൂപ നല്‍കിയിരുന്നു. കെട്ടിട നിര്‍മ്മാണം ഈയിടെ തുടങ്ങി.

Top