കണ്ണൂർ :നവമാധ്യമങ്ങളിൽ സ്ത്രീകൾ അടക്കം രാഷ്ട്രീയ പൊതുപ്രവർത്തകർ ‘മ്ലേച്ഛമായി അപമാനിക്കുന്ന പോസ്റ്റുകൾ ചെയ്യുന്ന സൈബർ ഗുണ്ട സജിലാൽ പോളിനെതിതിരെ പോലീസ് കേസ് എടുത്ത് അന്വോഷണം തുടങ്ങി.സീനിയർ സിറ്റിസൺ ആയ വയോധികയെ അപമാനിച്ച കേസിൽ സജിലാൽ പോളിനെതിരെ കേസ് എടുത്ത് അനോഷണം തുടങ്ങി എന്ന് പോലീസ് ഡെയിലി ഇന്ത്യൻ ഹെറാൾഡിനോട് പറഞ്ഞു .
സ്ഥിരം സോഷ്യൽ മീഡിയായിൽ തനിക്ക് ഇഷ്ടപ്പെടാത്ത രാഷ്ട്രീയം ഉള്ളവരെയും തനിക്ക് ഇഷ്ടപ്പെടാത്തവരെയും ചികഞ്ഞു പിടിച്ച് അവർക്കെതിരെ വ്യക്തിഹത്യ നടത്തുക എന്നതാണ് സജിലാൽ പോളിന്റെ ഹോബി. എതിർ ചിന്താഗതിയുള്ളവർക്കെതിരെ അപമാന പ്രചാരണം നടത്തുന്ന സജിലാൽ പോൾ കുടുങ്ങുന്നത് ആദ്യമായാണ് .സ്ത്രീത്വത്തിനെതിരെ സോഷ്യൽ മീഡിയ പ്രചാരണം നടത്തിയതിൽ കേസിനു പുറമെ മറ്റൊരു കേസ് മുഖ്യമന്ത്രിക്കും ഡിജിപിക്കും വിദേശകാര്യമന്ത്രിക്കും നൽകിയതും അന്വോഷണത്തിലാണ് .
പ്രവാസിയായ സജിലാൽ പോളിന് ക്രിമിനൽ പച്ഛാത്തലം ആണെന്നും കൂട്ടാളികൾ വ്യാജമദ്യലോബിക്കാർ ആണെന്നും സൂചനയുണ്ട് .ഒരു കൊലപാതക കേസിൽ തെളിവ് നശിപ്പിക്കുന്നതിനായി കൂട്ടുനിന്നു എന്നും അതിനു അന്വോഷണം വേണമെന്നാവശ്യപ്പെട്ട് സോഷ്യൽ ആക്ടിവിസ്റ്റുകൾ പരാതിയുമായിപോകുന്നു എന്നും സൂചനയുണ്ട് .നെല്ലിക്കുറ്റി ചെമ്പേരി പ്രദേശങ്ങളിലെ വ്യാജമദ്യലോബി ഇയാൾക്ക് ഒപ്പം സജീവമാണെന്നും വ്യാജമദ്യലോബിയിലെ ഒരു പ്രമുഖൻ ഇദ്ദേഹത്തിനായി രംഗത്ത് ഉള്ളതായും നാട്ടുകാർ ആരോപിക്കുന്നു .നെല്ലിക്കുറ്റിയിലും ചെമ്പേരിയിലും നിയമവിരുദ്ധ മദ്യം വിൽക്കുന്ന നെല്ലിക്കുറ്റിക്കാരൻ കോൺഗ്രസ് അനുഭാവി ഇദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് ആണെന്നും പറഞ്ഞുള്ള ശബ്ദരേഖയും പുറത്തായി .
പോലീസ് നിരീക്ഷണത്തിലുള്ള മദ്യക്കടത്തുകാരൻ ആണ് ഈ നെല്ലിക്കുറ്റിക്കാരൻ ഓട്ടോയും ജീപ്പും ബൈക്കിലും സിവിൽ സപ്ലെയിസിലെ മദ്യം കടത്തുന്ന മദ്യലോബിയുമായുള്ള ഇയാളുടെ ബന്ധവും ദുരൂഹമാണ് .മദ്യലോബി വിഷയത്തിൽ നടന്ന കൊലപാതകവും പൊതുജനം സംശയദൃഷ്ടിയോടെയാണ് നിരീക്ഷിക്കുന്നത് നെല്ലിക്കുറ്റിയിൽ പള്ളിക്കെതിരെയും വൈദികനെതിരെയും വ്യാജ ആരോപണവും ‘മരിച്ചവൻ എഴുന്നേറ്റു പോയി എന്ന് വ്യാജ ഫോട്ടോ എഡിറ്റ് ചെയ്തു സോഷ്യൽ മീഡിയായിൽ പ്രചാരണം നടത്തിയതിനെതിരെ പരാതി ഉയർന്നിരുന്നു .ഇത്തരം സൈബർ ഗുണ്ടകളും ഇയാളുമായുള്ള ബന്ധവും അന്വോഷി ക്കണം എന്നും ആവശ്യം ഉയരുന്നുണ്ട് . നെല്ലിക്കുറ്റിയി ഇടവകയിൽ മരിച്ചുകിടക്കുന്ന ആൾ ശവപ്പെട്ടിയിൽ നിന്നും എഴുന്നേറ്റുപോയി എന്ന് വ്യാജ ഫോട്ടോഷോപ്പ് പ്രചാരണം നടത്തിയത് ഇവരുടെ ഗൂഡാലോചന ആണെന്നും ആരോപണം ഉണ്ട് .അത് വീണ്ടും അന്വോഷണം നടത്തണം എന്നും നാട്ടുകാർ ആവശ്യം ഉന്നയിച്ച് രംഗത്ത് എത്തിയിട്ടുണ്ട് .
കണ്ണൂർ ചെമ്പേരി സ്വദേശിയായ തോട്ടുവായിൽ സജിലാൽ പോൾ കാഞ്ഞങ്ങാടായേക്ക് സ്ഥലം മാറി പോയി എങ്കിലും ഇയാൾ വിവാഹം കഴിച്ചിരിക്കുന്നതും താമസവും ഇദ്ദേഹത്തിന്റെ ചെമ്പേരി നെല്ലിക്കുറ്റിയിൽ ആണെന്നും പറയുന്നു.ഭാര്യയും തോട്ടുവായിൽ സജിലാൽ പോളും വിദേശത്ത് ഗൾഫിൽ ആണ് .അതിനാൽ തന്നെ ഗൾഫിലെ പോലീസിലും പരാതി നൽകിയിട്ടുണ്ട് .പ്രായമായ സ്ത്രീയെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റ് ചെയ്തിരിക്കുന്നതിനാൽ കടുത്ത നടപടിക്കു സാധ്യതയുണ്ട് .സൈബറിടങ്ങളില്‍ സ്ത്രീകളെയും വ്യക്തികളെയും മോശമായി ചിത്രീകരിക്കുന്ന ഇയാള്‍ക്കെതിരെ നേരത്തെയും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് പോലീസില്‍ പരാതി വരുന്നത്. പ്രവാസി മലയാളിയായ ഇയാളുടെ കമ്പനിയിലും ഗൾഫിലെ പോലീസിലും പരാതി നല്‍കി കഴിഞ്ഞു.
സോഷ്യല്‍ മീഡിയകളിലെ വ്യാജപ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് പോലീസ് ഒരുങ്ങുന്നത്. ഫേയ്‌സ് ബുക്കിലാണ് സജിലാല്‍ പോൾ പലര്‍ക്കെതിരയും അപവാദ പ്രചരണങ്ങള്‍ നടത്തുന്നത്.സ്ത്രീ വിരുദ്ധമായ പല പോസ്റ്റുകളും ഇയാള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് പരാതിക്കാർ ചൂണ്ടികാട്ടുന്നു. ഇപ്പോള്‍ നാട്ടിലുള്ള ഇയാള്‍ക്കെതിരെ കേസ് എടുത്ത് മേല്‍ നടപടികള്‍ സ്വീകരിക്കുന്നതോടെ ഇയാള്‍ കുടുതല്‍ കുരുക്കിലാകുമെന്നാണ് സൂചന. വിദേശത്തേക്കുള്ള യാത്രയും കമ്പനി ജോലിയും നഷ്ടമാകാൻ സാധ്യതുണ്ട് .വിദേശത്തേക്ക് പ്രതി കടക്കാൻ സാധ്യതയുള്ളതിനാൽ കോടതി മുഖാന്തിരം യാത്ര തടയാനുള്ള നീക്കം തുടങ്ങിയതായും സൂചനയുണ്ട്