മലയാള മനോരമ ചാനലിലെ അവതാരകയായ ഷാനി പ്രഭാകറിന് നേരെ സൈബര്‍ ആക്രമണം. സിപിഎമ്മിലെ യുവ എംഎല്‍എ എം സ്വരാജിനൊപ്പം ഷാനി ഒരു ലിഫ്റ്റില്‍ നില്ക്കുന്ന ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് മോശമായ രീതിയില്‍ അവര്‍ പ്രചരണം നടത്തുന്നത്.
ഇടത് സഹയാത്രികയെന്ന് രാഷ്ട്രീയ എതിരാളികള്‍ വിശേഷിപ്പിക്കുന്ന ചാനല്‍ അവതാരകയ്ക്കെതിരേ മോശം രീതിയിലുള്ള ചിത്രങ്ങള്‍ ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ വലിയ തോതില്‍ പ്രചരിക്കുകയാണ്. മോശം കമന്റുകളാണ് ഈ ചിത്രത്തിന് ലഭിക്കുന്നത്.
മലയാളത്തിലെ ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് മാധ്യമപ്രവര്‍ത്തകയുടെ ചിത്രങ്ങള്‍ ആദ്യം പുറത്തുവിട്ടത്. മാധ്യമപ്രവര്‍ത്തക സിപിഎം സ്ഥാനാര്‍ഥിയായി അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്നും ഇതിന് ചുക്കാന്‍ പിടിക്കുന്നത് ഈ എംഎല്‍എയാണെന്നുമാണ് വാര്‍ത്തയില്‍ പറയുന്നത്. ഇതിനോടു ബന്ധപ്പെടുത്തി ലിഫ്റ്റിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
കടുത്ത അശ്ലീലച്ചുവയുള്ള കമന്റുകള്‍ക്കെതിരെ ഷാനി ഡിജിപിക്ക പരാതി നല്‍കിയിരിക്കുകയാണ്. സ്ത്രീ എന്ന രീതിയില്‍ എന്റെ അന്തസിനെയും വ്യക്തി എന്ന നിലയില്‍ സ്വകാര്യതയെയും ബാധിക്കുന്ന പ്രസ്തുതനടപടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഷാനി പരാതിയില്‍ പറയുന്നു.