അഭിനന്ദിന് പിന്തുണച്ച സാനിയ മിര്‍സ കുടുങ്ങി; പാകിസ്താന്‍കാരുടെ തെറിവിളി

ലാഹോര്‍: ഇന്ത്യയുടെ മകളും പാകിസ്താന്റെ മരുമകളുമാണ് ടെനീസ് താരം സാനിയ മിര്‍സ. എന്നാല്‍ അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയതിനെ കുറിച്ച് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത സാനിയ പുലിവാല് പിടിച്ചിരിക്കുകയാണ്. അഭിനന്ദനെ രാജ്യത്തിന്റെ അഭിമാനം എന്ന് പറഞ്ഞു സ്വാഗതം ചെയ്യുകയും ജയ്ഹിന്ദ് വിളിക്കുകയും ചെയ്തതാണ് ഭര്‍ത്താവും മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് നായകനുമായ ഷൊയ്ബ് മാലിക്കിന്റെ നാട്ടുകാരെ ചൊടിപ്പിച്ചിരിക്കുന്നത്.

സാനിയ പാക്കിസ്ഥാന്റെ മരുമകളാണെന്നും ഭര്‍ത്താവിന്റെ രാജ്യമായ പാക്കിസ്ഥാനോടാണ് കൂറ് പുലര്‍ത്തേണ്ടത് എന്നുമാണ് പാക്കിസ്ഥാന സ്വദേശികളുടെ ആവശ്യം. എന്നാല്‍ വിവാഹം കഴിക്കുന്നതിന് മുന്‍പ് തന്നെ തങ്ങളുടെ രാജ്യങ്ങളോടുള്ള കൂറ് ഒരിക്കലും ദാമ്പത്തിക ജീവിതത്തില്‍ ഒരു പ്രശ്നമായി മാറില്ലെന്നും ഇരുവരും പറഞ്ഞിരുന്നു. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ പ്രശ്നങ്ങള്‍ രൂക്ഷമായതോടെയാണ് അതിര്‍ത്തി കടന്നുള്ള താര വിവാഹം പൊതു ചര്‍ച്ചാ വിഷയമായി മാറുന്നത്. തെറിവിളിയും പൊങ്കാലയുമായി നിരവധിപേര്‍ എത്തിയതോടെ ഇന്തോ പാക്ക് വിവാഹത്തിന്റെ മറ്റൊരു വശം അനുഭവിക്കുകയാണ് ഇപ്പോള്‍ ഇരുവരും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ സാനിയ മിര്‍സയ്ക്ക് എതിരെ ഇന്ത്യയില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. പാക്കിസ്ഥാന്റെ മരുമകളായ സാനിയയെ തെലങ്കാന അംബാസഡര്‍ പദവിയില്‍ നിന്ന് മാറ്റണമെന്ന് ബിജെപി എംഎല്‍എ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഒരിക്കലും പാക്കിസ്ഥാനില്‍ ജീവിച്ച് ഇന്ത്യയോട് കൂറ് പുലര്‍ത്താന്‍ അവര്‍ക്ക് കഴിയില്ലെന്നാണ് അന്ന് ഉയര്‍ന്ന അഭിപ്രായം. പുല്‍വാമ അക്രമണത്തിന് പിന്നാലെയായിരുന്നു ടെന്നീസ് താരത്തിന് എതിരെ സ്വന്തം രാജ്യത്ത് നിന്ന് തന്നെ ഒരു വിഭാഗം രംഗത്ത് എത്തിയത്.

ഷൊയ്ബ് മാലിക്കിനേയും സൈബര്‍ ഇടത്തില്‍ വിടാതെ പിന്തുടരുകയാണ് പോരാളികള്‍. ഹമാരാ പാക്കിസ്ഥാന്‍ സിന്ദാബാദ് എന്ന് ട്വീറ്റ് ചെയ്ത മാലിക്കിന്റെ നടപടിക്ക് എതിരെ കടുത്ത വിമര്‍ശനമാണ് ഇന്ത്യയിലെ ഒരു വിഭാഗം ഉയര്‍ത്തിയത്.ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാക്കിസ്ഥാനെ പിന്തുണച്ച് സംസാരിച്ചതിനെതിരെയാണ് മാലികിനെതിരെ ഇന്ത്യയില്‍ പ്രതിഷേധം ഉയര്‍ന്നത്.ഷൊയ്ബ് മാലിക്കിന്റെ ട്വീറ്റില്‍ സാനിയ മിര്‍സ മറുപടി പറയണമെന്ന് ആവശ്യവുമായി ചിലര്‍ രംഗത്ത് വന്നു. ബിജെപി എംഎല്‍എയും ട്വീറ്റിനെ വിമര്‍ശിച്ചു. തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് നിന്ന് സാനിയ മിര്‍സയെ മാറ്റണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.

പാക്കിസ്ഥാനെതിരെയും ഭീകരവാദത്തിനെതിരെയും ഇന്ത്യ നിലകൊള്ളുമ്പോള്‍ ഇത്തരത്തിലുള്ള അഭിപ്രായത്തെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല.മാലികിനൊപ്പം കഴിയുന്ന സാനിയ മിര്‍സയെ അംബാസിഡര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.സാനിയയ്ക്ക് പകരം തല്‍സ്ഥാനത്തേക്ക് സൈന നെഹ്വാളിനെയോ പി.വി സിന്ധുവിനെയോ വി.വി എസ് ലക്ഷ്മണിനെയോ നിയമിക്കണമെന്ന് എംഎല്‍എ പറഞ്ഞു. മാത്രമല്ല മാലികിനെ ഇന്ത്യയില്‍ കാലുകുത്താന്‍ അനുവദിക്കരുതെന്നും. അഥവാ എത്തിയാല്‍ ഇന്ത്യയില്‍ നിന്ന് തിരിച്ചുപോകുന്നത് ഒന്ന് കാണണമെന്നും ചിലര്‍ പ്രതികരിച്ചിരുന്നു.എന്തായാലും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ താരദമ്പതികളെ ബാധിച്ചിട്ടില്ല. ഇരുവരും സന്തോഷത്തോടെ തന്നെ മുന്നോട്ട് പോകുന്നു എന്നതാണ് സന്തോഷം നല്‍കുന്ന കാര്യം.

Top