അശ്ലീല സൈറ്റുകളില്‍ ഇന്ത്യന്‍ ദമ്പതികളുടെ കിടപ്പറ രംഗങ്ങള്‍ക്ക് വന്‍ ഡിമാന്റ്; ബഡ് റൂമില്‍ ക്യാമറ വച്ച് പ്രതിമാസം സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

സ്വന്തം കിടപ്പറ രംഗം ഭര്‍ത്താവ് ലൈവായി കാണിക്കുകയും പോണ്‍ സൈറ്റുകള്‍ക്ക് വില്‍ക്കുകയും ചെയ്‌തെന്ന മലയാളി യുവതിയുടെ പരാതിയില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. തങ്ങളുടെ കിടപ്പറ രംഗങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റ് മാസം 15 ലക്ഷം വരെ സമ്പാദിക്കുന്നവരുണ്ടെന്ന് സൈബര്‍ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ഏകദേശം രണ്ടായിരം പേരോളം ഇത്തരത്തില്‍ സ്വന്തം രംഗങ്ങള്‍ വിറ്റ് പണം സമ്പാദിക്കുന്നുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഹൈദരാബാദില്‍ അറസ്റ്റിലായ ടെക്കി ആറു മാസമായി ഭാര്യയുമൊത്തുള്ള കിടപ്പറ രംഗങ്ങള്‍ പോണ്‍ സൈറ്റിന് വിറ്റിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.

ഹൈദരാബാദ് സംഭവത്തില്‍ ഭാര്യ അറിയാതെ ആയിരുന്നു ഭര്‍ത്താവിന്റെ ഇടപാട് എങ്കിലും അറിഞ്ഞുകൊണ്ടുതന്നെ ഇത്തരം ഇടപാടുകള്‍ നടത്തുന്ന ആയിരക്കണക്കിന് പേരുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു കൊണ്ട് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. പോണ്‍ സൈറ്റുകളില്‍ അടുത്തിടെയായി ഇന്ത്യന്‍ ദമ്പതികളുടെ വിഡിയോയുടെ മാര്‍ക്കറ്റ് ഉയര്‍ന്നിട്ടുണ്ട്. ഇതു മുതലെടുത്താണ് പലരും ഈ രംഗത്തേക്ക് ഇറങ്ങിയിരിക്കുന്നത്. ചില ഇന്ത്യന്‍ ദമ്പതികള്‍ക്ക് പോണ്‍ വിപണിയില്‍ വലിയ ജനപ്രീതിയാണെന്നും ഇവരുടെ സബ്‌സ്‌ക്രൈബേഴ്‌സ് മില്യണ്‍ കടന്നതായും മെയില്‍ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്ട്രിപ് ക്ലബ് എന്ന പേരിലാണ് ഇത്തരം ലൈവ് സ്ട്രീമിങ് നടക്കുന്നത്. രണ്ടായിരം പേര്‍ വരെ തത്സമയം ഇത്തരം വിഡിയോകള്‍ കാണും. പണം നല്‍കിയാല്‍ മാത്രമേ ലൈവ് സ്ട്രീമിങ് കാണാന്‍ കഴിയൂ. ചില പോണ്‍ വെബ്‌സൈറ്റുകള്‍ രജിസ്‌റ്റേര്‍ഡ് യൂസര്‍മാര്‍ക്ക് മാത്രമാണ് ഈ സൗകര്യം നല്‍കുക. ചില ദമ്പതികള്‍ ഇപ്പോള്‍ ഫുള്‍ടൈം കോണ്‍ട്രിബ്യൂട്ടേഴ്‌സായി മാറിയിരിക്കുകയാണെന്ന് ഡല്‍ഹി സൈബര്‍ ക്രൈം വിദഗ്ധന്‍ കിസ്ലേ ചൗധരി ചൂണ്ടിക്കാട്ടുന്നു. സബ്‌സ്‌ക്രൈബേഴ്‌സിന്റെ ആവശ്യപ്രകാരമുള്ള ചെയ്തികള്‍ക്ക് ദമ്പതികള്‍ മുതിരണം. ഇഷ്ടപ്പെടുന്നവര്‍ നല്‍കുന്ന ടിപ്‌സാണ് ഇവരുടെ വരുമാനം. ദിവസം 25000 മുതല്‍ 30000 വരെ രൂപയാണ് ഇത്തരത്തില്‍ സമ്പാദിക്കുന്നത്.

അനായാസമുള്ള വരുമാനം എന്ന നിലയില്‍ കൂടുതല്‍ പേര്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ടെന്നും കിസ്ലേ ചൂണ്ടിക്കാട്ടുന്നു. പുതുമുഖങ്ങള്‍ക്ക് ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം വരെയാണ് സമ്പാദിക്കാന്‍ കഴിയുക. പരിചയ സമ്പന്നര്‍ 15 ലക്ഷം വരെയാണ് മാസം സ്വന്തമാക്കുന്നത് എന്ന് മറ്റൊരു സൈബര്‍ വിദഗ്ധനായ ദീപ് ശങ്കര്‍ പറയുന്നു. അനധികൃത ബിസിനസ് ആയതിനാല്‍ സൈബര്‍ പൊലീസ് ഇതിനെതിരേ ശക്തമായി രംഗത്തു വന്നിരിക്കുകയാണ്. ആക്ട് 2000 സെക്ഷന്‍ 67എ പ്രകാരം ഇന്ത്യയില്‍ ഇത് നിയമവിരുദ്ധമാണ്. അതുകൊണ്ടുതന്നെ പനാമ പോലുള്ള രാജ്യങ്ങളിലാണ് ഇത്തരം സൈറ്റുകള്‍ ഹോസ്റ്റ് ചെയ്യുന്നത്.

Top