ലണ്ടന്‍: മുസ്ലീം മതവിശ്വാസികള്‍ വിദേശ രാജ്യങ്ങളില്‍ നേരിടുന്ന ഒറ്റപ്പെടലിന്റെ അവസ്ഥായാണ് ഈ യുവതിയുടെ കുറിപ്പിലുള്ളത്. മതവിശ്വാസന്റെ പേരില്‍ തനിക്കു നേരിടേണ്ടിവന്ന കടുത്ത അപമാനം പങ്കുവയ്ക്കുകയാണ് റിയാലിറ്റി ഷോയില്‍ വിജയിച്ചു ബ്രിട്ടീഷ് ജനതയുടെ മനംകവര്‍ന്ന നാദിയ ഹുസൈന്‍.
മുസ്ലിം ആണെന്ന കാരണം ചൂണ്ടിക്കാട്ടി ഒരു യാത്രികന്‍ തനിക്കൊപ്പം ഇരിക്കാന്‍ കൂട്ടാക്കിയില്ലെന്ന് നാദിയ ട്വിറ്ററില്‍ വെളിപ്പെടുത്തി. കഴിഞ്ഞദിവസം രാത്രി ട്രെയിന്‍ യാത്രയ്ക്കിടെയായിരുന്നു സഭവം.
നാദിയയുടെ ട്വീറ്റ്:’ഇന്ന് ട്രെയിനില്‍ എനിക്കൊപ്പം ഇരിക്കാന്‍ ഒരാള്‍ വിസമ്മതിച്ചു. ഞാന്‍ ഒരു മുസ്ലിമിനൊപ്പം ഇരിക്കില്ലെന്ന് അയാള്‍ പറഞ്ഞു. അയാളുടെ അജ്ഞത അയാളുടെതന്നെ നാശം
ഏറെ പ്രചാരമുള്ള ബ്രിട്ടീഷ് റിയാലിറ്റിഷോ ബേക് ഓഫിന്റെ 2015 ലെ വിജയിയാണ് 31 വയസുള്ള നാദിയ. ബംഗ്ലാദേശില്‍നിന്നു കുടിയേറിയ ഇവര്‍ക്ക് മൂന്നു കുട്ടികളുണ്ട്. റിയാലിറ്റി ഷോയിലെ വിജയത്തിലൂടെ ദശലക്ഷക്കണക്കിന് ആരാധകര്‍ ഇവര്‍ക്കുണ്ടായി.
താനിതാദ്യമായല്ല വംശീയാധിക്ഷേപം നേരിടുന്നതെന്ന് നാദിയ പറഞ്ഞു. ഇതെന്റെ ജീവിതത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സംഭവം കാര്യമാക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.