നഗ്ന സൈക്കിള്‍ സവാരിയ്ക്ക് എത്തിയത് പതിനായിരങ്ങള്‍

എഴുപതോളം നഗരങ്ങളിലാണ് വേള്‍ഡ് നാക്കഡ് ബൈക്ക് റൈഡ് പ്രമാണിച്ച് നഗ്ന സൈക്കിള്‍ സവാരി നടന്നത്. യുകെയിലും ഇതോടനുബന്ധിച്ച് നിരവധി നഗരങ്ങളില്‍ തുണിയില്ലാതെ നിരവധി പേര്‍ സൈക്കിളോടിച്ചിരുന്നു.

ലണ്ടനിലും മാഞ്ചസ്റ്ററിലും അടക്കം അനേകം സ്ത്രീപുരുന്മാരാണ് പൂര്‍ണ നഗ്നരായി സൈക്കിളിലേറിയത്. പൂര്‍ണനഗ്നരായി സൈക്കിളോടിക്കുകയെന്നതാണിതിന്റെ ഡ്രസ് കോഡെങ്കിലും നിരവധി പേര്‍ അര്‍ധനഗ്നരായും സൈക്കിളോടിക്കാനെത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റോഡുകളില്‍ സൈക്കിളിസ്റ്റുകള്‍ അപകടത്തില്‍ പെടാനുള്ള സാധ്യത ഉയര്‍ത്തിക്കാട്ടുന്നതിനാണീ പരിപാടി വര്‍ഷം തോറും നടത്തി വരുന്നത്.നഗരങ്ങളിലെ റോഡുകളില്‍ കാറുകളുടെ അധീശത്വമുള്ള സംസ്‌കാരം പടരുന്നതിലുള്ള പ്രതിഷേധം കൂടിയായി ഈ നഗ്ന സൈക്കിള്‍ ഓട്ടം മാറാറുണ്ട്.

വെള്ളിയാഴ്ച വൈകുന്നേരമാണ് മാഞ്ചസ്റ്ററില്‍ പരിപാടി നടന്നത്. എന്നാല്‍ ലണ്ടനില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു നഗ്ന സൈക്കിള്‍ റാലി നടന്നത്. ബ്രൈറ്റണില്‍ ഇന്നാണ് പരിപാടി നടക്കുന്നത്. സൈക്ലിംഗിനെ അനുകൂലിച്ച് കൊണ്ടുള്ള സന്ദേശങ്ങള്‍ പെയിന്റ് കൊണ്ട് എഴുതി വച്ചിട്ടാണ് ഇതില്‍ പങ്കെടുക്കുന്നവര്‍ എത്തിയത്.

ലണ്ടനിലെ പരിപാടിയില്‍ സൈക്ലിളിസ്റ്റുകള്‍ പികാഡിലി സര്‍ക്കസ്, ട്രാഫല്‍ഗര്‍ സ്‌ക്വയര്‍, കവന്റ് ഗാര്‍ഡന്‍ എന്നിവിടങ്ങളിലൂടെ കടന്ന് പോയിരുന്നു. മാഞ്ചസ്റ്ററിലാകട്ടെ സെന്റ് പീറ്റേര്‍സ് സ്‌ക്വയര്‍, ടൗണ്‍ഹാള്‍, തുടങ്ങിയ ഇടങ്ങളിലൂടെയായിരുന്നു നഗ്ന സൈക്കിള്‍ ഓട്ടം നടന്നത്.

സൈക്ലിസ്റ്റുകളെ അനുകൂലിച്ചുള്ള സന്ദേശങ്ങള്‍ക്ക് പുറമെ മാഞ്ചസ്റ്റര്‍ അരീന ഭീകരാക്രമണത്തില്‍ മരിച്ചവരെ ഓര്‍മിക്കുന്നതും അവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതുമായ സന്ദേശങ്ങളും മാഞ്ചസ്റ്ററിലെ പരിപാടിക്കെത്തിയവര്‍ ശരീരത്തില്‍ പെയിന്റടിച്ചിരുന്നു. സ്റ്റ്ട്രെഫോര്‍ഡിലെ ബെക്ക വാറന്‍ ഈ പരിപാടിയില്‍ വര്‍ഷം തോറും പങ്കെടുക്കുന്ന അനേകരില്‍ ഒരാളാണ്.ഇപ്രാവശ്യം ബീ തീമിലുള്ള പെയിന്റാണ് തങ്ങള്‍ ശരീരത്തില്‍ അടിച്ചിരിക്കുന്നതെന്നും മാഞ്ചസ്റ്ററിനോടുള്ള ആദരവ് പ്രകടിപ്പിക്കാനാണിതെന്നും വാറന്‍ പറയുന്നു. മാഞ്ചസ്റ്ററുകാരെ സംബന്ധിച്ചിടത്തോളം തേനീച്ച തങ്ങളുടെ നിലനില്‍പ്പിന്റെ ഭാഗാണെന്നും ഇവര്‍ ഇതിലൂടെ ഉയര്‍ത്തിക്കാട്ടുന്നു.
റാലിയില്‍ പങ്കെടുത്തവര്‍ സന്തോഷത്തോടെ തങ്ങളുടെ സൈക്കിളുകളുടെ ബെല്‍ അടിക്കുകയും കൂടെയുള്ളവര്‍ ഫോട്ടോകള്‍ എടുത്താഘോഷിക്കുകയും ചെയ്തിരുന്നു. 2003ലെ സെക്ഷ്വല്‍ ഒഫെന്‍സസ് ആക്ട് നിലവില്‍ വന്നതിന് ശേഷം ഇംഗ്ലണ്ടില്‍ നഗ്നത നിയമവിരുദ്ധമല്ലെന്നാണ് പരിപാടിയുടെ സംഘാടകര്‍ ന്യായീകരണമെന്നോണം പറയുന്നത്. നല്ലൊരു കാര്യത്തിലേക്ക് ശ്രദ്ധ തിരിക്കാനാണ് തങ്ങള്‍ നഗ്നതയെ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതെന്നും ഇവര്‍ വിശദീകരിക്കുന്നു.

Top