കോട്ടയം : ടയര്‍ ഒട്ടിക്കാന്‍ ഉപയോഗിക്കുന്ന പശകിട്ടാതെ വന്നതോടെ സൈക്ക്ള് ട്യൂബ് വായിലേക്ക് തിരുകികയറ്റി ഗുരുതരവസ്ഥയില്‍ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബാലന് മരിച്ചു. പീരുമേട് കുറുവ എസ്റ്റേറ്റ് സുലോചനയുടെ മകന് സുരേഷാണ് (13)മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. ടയര്‍ ഒട്ടിക്കാന്‍ ഉപയോഗിക്കുന്ന പശ ലഹരിയക്കായി ഉപയോഗിച്ചുവരികയായിരുന്നു. ഇത് കിട്ടാതെ വന്നപ്പോള്‍ സൈക്കിള്‍ട്യൂബ് വായിലേക്ക് തിരികെകയറ്റുകയായിരുന്നുവത്രേ. തുടര്‍ന്ന് സ്ഥിതിവഷളായതിനത്തെുടര്ന്ന് കോട്ടയം മെഡിക്കല്‍കോളജ് തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. ബുധനാഴ്ച പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ടയര്‍ ഒട്ടിക്കുന്ന പശ ഉപയോഗിച്ച് ലഹരിക്ക് അടിപ്പെട്ട് നേരത്തെയും ചികിത്സതേടി കോട്ടയത്ത് എത്തയിരുന്നു. ലഹരിക്ക് അടിപ്പെട്ടതോടെ വിശപ്പില്ലായ്മ, വിളര്‍ച്ച എന്നിവ കണ്ടതിനത്തെുടര്‍ന്ന് മാതാപിതാക്കള്‍ കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയില്‍ ചിത്സക്കത്തെിയത്. അന്ന് ചികിത്സക്കിടെ ആശുപത്രിയില്‍നിന്ന് ചാടി കോട്ടയം മാര്‍ക്കറ്റില്‍ എത്തിയ ബാലന് സൈക്ക്ള് ടയര്‍ ഒട്ടിക്കാന്‍ ഉപയോഗിക്കുന്ന ട്യൂബ് പശ വാങ്ങിയതിനെ പൊലീസ് പിടികൂടിയിരുന്നു.