ബിജെപിയ്ക്ക് മുന്‍തൂക്കമെന്ന് വാര്‍ത്ത ചെയ്തത് പരസ്യ വിഭാഗമെന്ന് ദൈനീക് ജാഗരണ്‍; യുപിയിലെ പെയ്ഡ് ന്യൂസ് വിവാദമാകുന്നു

ലക്നൗ: യുപിയില്‍ ബിജെപിയ്ക്കുവേണ്ടി നല്‍കിയ പരസ്യാമായിരുന്നു വ്യാജ എക്‌സിറ്റ് പേളെന്ന് സമ്മതിച്ച് ദൈനീക് ജാഗരണ്‍ പത്രം. ബി.ജെ.പിക്ക് മുന്‍തൂക്കം നല്‍കി ദൈനിക് ജാഗരണ്‍ പുറത്തുവിട്ട എക്സിറ്റ് പോള്‍ വെറും പരസ്യം മാത്രമാണെന്ന് ജാഗരണ്‍ ഗ്രൂപ്പ് സി.ഇ.ഒയും എഡിറ്ററുമായ സഞ്ജയ് ഗുപ്ത. തങ്ങളുടെ വെബ്സൈറ്റിന്റെ പരസ്യ ഡിപ്പാര്‍ട്ട്മെന്റാണ് ഇത് നല്‍കിയതെന്നും ഗുപ്ത പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ‘ ഞങ്ങളുടെ പത്രത്തില്‍ എക്സിറ്റ് പോള്‍ വന്നിട്ടില്ല. വെബ്സൈറ്റിലെ പരസ്യവിഭാഗമാണ് ഇത് നല്‍കിയത്. ഇപ്പോള്‍ അത് നീക്കം ചെയ്തിട്ടുണ്ട്.’ ഗുപ്ത പറഞ്ഞു. പരസ്യവിഭാഗമാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതെന്ന അവകാശപ്പെടുക വഴി പണം കൈപ്പറ്റിയാണ് ഇത് ചെയ്തതെന്ന് ദൈനിക് ജാഗരണ്‍ സമ്മതിച്ചിരിക്കുകയാണ്.

ഉത്തര്‍പ്രദേശിലെ ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മുന്നേറ്റം പ്രവചിച്ചുകൊണ്ടുള്ള സര്‍വ്വേ റിപ്പോര്‍ട്ടാണ് ദൈനിക് ജാഗരണ്‍ പ്രസിദ്ധീകരിച്ചത്. മായാവതിയുടെ ബി.എസ്.പി രണ്ടാം സ്ഥാനത്തുവരുമെന്നും സമാജ്വാദി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യത്തിന് വോട്ടര്‍മാരില്‍ നിന്നും പോസിറ്റീവായ പ്രതികരണം ലഭിക്കില്ലെന്നുമായിരുന്നു റിപ്പോര്‍ട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉത്തര്‍പ്രദേശില്‍ ഭൂരിഭാഗം മേഖലയിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ദൈനിക് ജാഗരണ്‍ എക്സിറ്റ് പോള്‍ എന്ന രീതിയില്‍ ബി.ജെ.പിക്ക് മുന്‍തൂക്കം നല്‍കിയുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വോട്ടെടുപ്പ് പൂര്‍ത്തിയാവുന്നതിനു മുമ്പ് എക്സിറ്റ് പോള്‍ പ്രസിദ്ധീകരിക്കരുതെന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ ചട്ടം മാനിക്കാതെയുള്ള ഈ നടപടി വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചിരുന്നു. –

Top