നാഷണൽ ഡെസ്‌ക്
അഹമ്മദാബാദ്: ഗുജറാത്തിൽ കൂട്ട ആക്രമണത്തിനിരയാകുന്ന ദളിതർ കടുത്ത പ്രതിഷേധ നടപടികളുമായി രംഗത്ത്. ദളിത് ആക്രമണത്തിനു മുന്നിൽ നിൽക്കുന്ന സംഘപരിവാർ സംഘടനകളെ പ്രകോപിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു ലക്ഷത്തോളം ദളിതർ ഹിന്ദുമതം വിട്ടു ബുദ്ധമതത്തിലേയ്ക്കു പോകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹിന്ദു മതത്തിലെ ഏറ്റവും താഴേക്കിടയിൽ നിൽക്കുന്നവരായി തങ്ങളെ വിശേഷിപ്പിച്ച് സംഘപരിവാർ സംഘടനകൾ നടത്തുന്ന ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ഇവർ ഹിന്ദുമതം ഉപേക്ഷിക്കുന്നത്.
ഗോവധം ആരോപിച്ച് ദളിത് യുവാക്കളെ ആക്രമിച്ചതിനെതിരെ ഉനയിൽ നടത്തിയ മഹാ ദളിത് സംഗമത്തിന് പിന്നാലെ പ്രതിഷേധം പുതിയ തലത്തിലേക്ക് വ്യാപിക്കാനൊരുങ്ങി ഗുജറാത്തിലെ ദളിത് സംഘടനകൾ. ഹിന്ദുമതത്തിലെ അനാചാരങ്ങൾ കാരണം ബുദ്ധമതം സ്വീകരിച്ച ഡോ. ബിആർ അബ്ദേക്കറുടെ പാത പിന്തുടർന്ന് കൂട്ടത്തോടെ ബുദ്ധമതം സ്വീകരിക്കാനാണ് സംഘടനകളുടെ തീരുമാനം.
ഡിസംബറിനുള്ളിൽ ബുദ്ധമതം സ്വീകരിക്കുന്നതിന്റെ ഭാഗമായി ഗുജറാത്തിൽ അഞ്ച് മഹാ റാലികൾ വിവിധ ദളിത് സംഘടനകളുടെ നേതൃത്വത്തിൽ നടക്കും. ഗുജറാത്ത് ദളിത് സങ്കതനാണ് ഇതുമായി ബന്ധപ്പെട്ട വലിയ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായി അരലക്ഷത്തോളം ദളിതരെ ബുദ്ധമതത്തിലെത്തിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. റാലികളുടെ തീയതികൾ നിശ്ചയിച്ചിട്ടില്ല. രാജ്‌കോട്ട്, അഹമ്മദാബാദ്, വഡോദര, പലൻപൂർ നഗരങ്ങളിലായിരിക്കും റാലികൾ നടക്കുക.
11,000 ദളിതരെ ബുദ്ധമതത്തിലേക്ക് സ്വീകരിക്കാൻ അമ്‌റേലി ജില്ലയിലെ ദളിത് റൈറ്റ്‌സ് ഗ്രൂപ്പ് ഒക്ടോബർ പതിനാലിന് മറ്റൊരു ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. ബുദ്ധമതം സ്വീകരിക്കാൻ തയ്യാറായ ചലാല ഗ്രാമത്തിലെ രമേഷ് ഭായ് റാത്തോഡിന്റെ വാക്കുകൾ താഴെ.
ഇത്രകാലം ഞാൻ ഹിന്ദുമത ആചാരങ്ങളാണ് അനുഷ്ഠിച്ചിരുന്നത്. എന്നാൽ വിവേചനം മാത്രമാണ് ഞാനുൾപ്പെടുന്ന ദളിത് സമൂഹത്തിന് ലഭിച്ചത്.
ചത്ത പശുക്കളുടെ തൊലി ഉരിയൽ ആയിരുന്നു റാത്തോഡിന്റെ ജോലി. ജൂലൈ പതിനൊന്നിന് ഉണ്ടായ ഉന സംഭവത്തിന് ശേഷം ആ ജോലി ഇനി ചെയ്യില്ലെന്ന് തീരുമാനിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി അമ്‌റേലി ദളിതുകാർ ബുദ്ധമതം സ്വീകരിക്കുന്നതിനെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് റാത്തോഡ് പറയുന്നു.
കുറച്ചുവർഷങ്ങളായി ഞാൻ ഹിന്ദുമത ആചാരങ്ങളേക്കാൾ ബുദ്ധമത ആചാരങ്ങളാണ് അനുഷ്ഠിക്കുന്നത്. ഔദ്യോഗികമായി ബുദ്ധമതം സ്വീകരിക്കാനായി കാത്തിരിക്കുകയാണ് ഞാൻ.
സൗരാഷ്ട്ര മേഖലയിലെ ദളിതരല്ലൊം ബുദ്ധമതം സ്വീകരിക്കാൻ സന്നദ്ധരായി രംഗത്തെത്തിയിട്ടുണ്ട്. ജുനഗ്ദ് ജില്ലയിലെ ദളിതർക്കാണ് ബുദ്ധമതം സ്വീകരിക്കാൻ കൂടുതൽ ആവേശം. 2013ൽ സൗരാഷ്ട്ര ദളിത് സങ്കതന്റെ നേതൃത്വത്തിൽ ജില്ലയിലെ ഒരു ലക്ഷത്തോളം ദളിതർ ബുദ്ധമതം സ്വീകരിച്ചിരുന്നു. അതിന്റെ ഓർമ്മ ഓർത്തെടുക്കുകയാണ് പലരും.
ബുദ്ധമതം സ്വീകരിക്കാൻ സന്നദ്ധനായി ഗുജറാത്ത് ദളിത് സങ്കതനെ സമീപിച്ച 30കാരൻ നരേന്ദ്ര മകാദിയ പറയുന്നത് ഇങ്ങനെ